ADVERTISEMENT

ന്യൂഡൽഹി∙ പലിശനിരക്ക് കുറയ്ക്കുന്നത് അൽപം കൂടി നീണ്ടേക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഈ ഘട്ടത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നത് അനവസരത്തിലാകുമെന്നും അതിൽ വലിയ റിസ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബർഗിന്റെ ‘ഇന്ത്യ ക്രെഡിറ്റ് ഫോറം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം ഉയർന്നു നിൽക്കുന്നതാണ് കാരണം. സെപ്റ്റംബറിലെ വിലക്കയറ്റതോത് 5.49 ശതമാനമായിരുന്നു. അടുത്ത മാസം വരാനിരിക്കുന്ന കണക്കും ഉയർന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 6ലെ പണനയപ്രഖ്യാപനത്തിൽ പലിശ കുറച്ചേക്കുമെന്ന അനുമാനങ്ങൾക്കിടെയാണ് ഗവർണറുടെ സുപ്രധാന പരാമർശം.പലിശ കുറയ്ക്കുന്നത് എന്നായിരിക്കുമെന്ന വ്യക്തമായ സൂചന അദ്ദേഹം നൽകിയില്ല. വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഡേറ്റയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മാത്രം വ്യക്തമാക്കി.

FILE PHOTO: A Reserve Bank of India (RBI) logo is seen inside its headquarters in Mumbai, India, April 6, 2023. REUTERS/Francis Mascarenhas/File Photo
FILE PHOTO: A Reserve Bank of India (RBI) logo is seen inside its headquarters in Mumbai, India, April 6, 2023. REUTERS/Francis Mascarenhas/File Photo

ഈ മാസം ആദ്യം നടന്ന പണനയസമിതി യോഗത്തിൽ തുടർച്ചയായി പത്താം തവണയും പലിശനിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും, വൈകാതെ പലിശനിരക്കിൽ കുറവു പ്രതീക്ഷിക്കാമെന്ന സൂചന റിസർവ് ബാങ്ക് നൽകിയിരുന്നു.എസ്ബിഐ ഗവേഷണവിഭാഗത്തിന്റെ അഭിപ്രായത്തിൽ 2025ലായിരിക്കും ആർബിഐ പലിശനിരക്ക് കുറയ്ക്കുന്നത്. ഗവർണറുടെ പുതിയ പ്രതികരണം കൂടി വന്ന സ്ഥിതിക്ക് ഡിസംബറിൽ പലിശ കുറയ്ക്കാനുള്ള സാധ്യതയുണ്ടാവില്ലെന്നാണ് വിലയിരുത്തൽ.

English Summary:

RBI Governor Shaktikanta Das signals a delay in interest rate cuts, citing high inflation as a concern. Find out what this means for the Indian economy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com