ADVERTISEMENT
ഓഹരി വിപണിയിൽ വൻ ഇടിവ്, ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് കോടിക്കണക്കിനു രൂപ നഷ്ടപ്പെട്ടു. ഓരോ വലിയ ഇടിവിനു ശേഷം മാധ്യമങ്ങൾ നിരത്തുന്ന  ഇത്തരം നഷ്ടക്കണക്കുകൾ നാം  പലപ്പോഴും വായിച്ചിട്ടുണ്ട്. പക്ഷേ നിങ്ങൾക്ക് അറിയാമോ?  യഥാർഥത്തിൽ  ഓഹരിയിൽ ഇടപാടുകാരനു നേട്ടം ഉറപ്പാക്കുന്നത് ഇത്തരം വില തകർച്ചകളാണ്. നല്ല ട്രേഡറും നിക്ഷേപകനും കാത്തിരിക്കുന്നതും  ഇത്തരം ഇടിവുകളെയാണ്. എങ്ങനെയെന്നല്ലേ. അത്തരം ഇടിവുകളിൽ അവർ നല്ല ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങൂം. അടുത്ത കയറ്റത്തിൽ, ന്യായമായ ലാഭം ഉറപ്പായാൽ ഉടനെ അവ വിറ്റു ലാഭമെടുക്കും. എന്നിട്ട് അടുത്ത  ഒരു വലിയ ഇടിവിനായി കാത്തിരിക്കും. അപ്പോഴും അതേ ഓഹരികൾ, അല്ലെങ്കിൽ അതേപോലെ മികച്ചവ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കും,അടുത്ത കയറ്റത്തിൽ ലാഭമെടുക്കാൻ.  വില ചാഞ്ചാട്ടം എന്നത്  ഓഹരി വിപണിയുടെ ഏറ്റവും അടിസ്ഥാന സ്വഭാവമാണ്.  അതുകൊണ്ട് തന്നെ ഒരു കയറ്റമുണ്ടായാൽ അതിനു ഒരു ഇറക്കമുണ്ടാകുും. അതുപോലെ ഓരോ ഇറക്കത്തിനും ഓരോ കയ‌റ്റവും. ഈ ചാഞ്ചാട്ടം ശരിയായി ഉപയോഗപ്പെടുത്തുന്നവർക്ക് എപ്പോഴും വിപണിയിൽ നല്ല നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ  കയറ്റിറക്കത്തിലൂടെ വിപണി എന്നും നേട്ടത്തിലേയ്ക്ക് തന്നെയാണ് പോകുന്നതെന്ന് ഇതുവരെയുള്ള വിപണി ചരിത്രം  വ്യക്തമാക്കുന്നുമുണ്ട്.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com