ADVERTISEMENT

എസ്ബിഐ ഇടപാടുകാരനായ നിങ്ങള്‍ക്ക് കോവിഡ് 19.പ്രതിസന്ധി മൂലം ഏതെങ്കിലും വായ്പയുടെ ഗഡുക്കള്‍ അടയ്ക്കാന്‍ പണമില്ലേ?  എങ്കില്‍ ബാങ്കിനു അപേക്ഷ നല്‍കി തല്‍ക്കാലത്തേയ്ക്ക് പണമടയ്ക്കല്‍ നീട്ടിവെയ്ക്കാം. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് എല്ലാ വിധ വായ്പകള്‍ക്കും മൂന്നു മാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതോടെ അതു നടപ്പാക്കാനുള്ള നടപടികള്‍ എസ്ബിഐ സ്വീകരിച്ചു കഴിഞ്ഞു.

തിരിച്ചടവ് നീട്ടി കിട്ടണം എന്നാഗ്രഹിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അടയ്ക്കാന്‍ കൈയില്‍ പണം ഉണ്ടെങ്കില്‍ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല.സാധാരണ പോലെ ഇടപാടു നടന്നു കൊള്ളും. എന്നാല്‍ പണമില്ലെന്നുണ്ടെങ്കില്‍ നിശ്ചിത രീതിയില്‍ അപേക്ഷ നല്‍കണം.

നാഷണല്‍ ഓട്ടോമേറ്റഡ്് ക്ലിയറിങ് ഹൗസ്്- എന്‍എസിഎച്ച് - മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.മാർച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള മൂന്നു മാസത്തെ വായ്പാ ഗഡുക്കളില്‍ ആണ് ആര്‍ബിഐ താല്‍ക്കാലിക ഇളവ് നല്‍കിയിരിക്കുന്നത്. ഇതിനകം തന്നെ അടച്ച ഗഡു തിരിച്ചു കിട്ടണമെങ്കില്‍ അതിനു അപേക്ഷയും നല്‍കാവുന്നതാണ്. അപേക്ഷ www.sbi.co.in/stopemi എന്ന ലിങ്കില്‍ നിന്നും annexure 1ലെ അപേക്ഷ ഡൗണ്‍  ലോഡ്  ചെയ്ത് പൂരിപ്പിച്ച് ഇ മെയിലില്‍ അയയ്ക്കണം. അയക്കേണ്ടഇ മെയില്‍ ഐഡി annexure 3ല്‍ ലഭിക്കും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com