സാധാരണക്കാര്‍ ഇത്തവണ കൂടുതല്‍ ആദായനികുതി നല്‍കേണ്ടി വന്നേക്കും
Mail This Article
കൊറോണയും ലോക്ഡൗണും മൂലം വരുമാനം കുറഞ്ഞതോടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ് ബഹുഭൂരിപക്ഷം സാധാരണക്കാരും. അതില്‍ ആദായനികുതി ദായകരായവര്‍ക്ക് നവംബറിനകം നല്ലൊരു തുക ആദായനികുതി ഇനത്തില്‍ അടയ്‌ക്കേണ്ടി വന്നാലോ? അതിനുള്ള സാധ്യത വളരെ കൂടുതലാണ്.
കാരണം ഏറ്റവും താഴ്ന്ന സ്ലാബില്‍ നികുതി അടയ്ക്കുന്ന ഈ വിഭാഗക്കാര്‍ സെക്ഷന്‍ 80 സി പ്രകാരമുള്ള ഒന്നര ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ഇളവുകളെ ആണ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. നികുതി ബാധ്യത പൂര്‍ണമായും ഒഴിവാക്കാനോ അല്ലെങ്കില്‍ നികുതി തുച്ഛമായ തുകയില്‍ ഒതുക്കാനോ 80 സി ഇളവുകള്‍ ഇവരെ സഹായിക്കുന്നു.
ലോക്ഡൗണ്‍ ചതിച്ചു
പക്ഷേ ഇത്തവണ ലോക്ഡൗണ്‍ ചതിച്ചു. കാരണം മാര്‍ച്ച് മാസം അവസാന വാരങ്ങളിലാകും മിക്കവരും ഇതിനുള്ള നിക്ഷേപത്തില്‍ നല്ലൊരു ഭാഗവും നടത്തുന്നത്. മാര്‍ച്ച് ആദ്യം മുതലേ തന്നെ വരുമാനത്തില്‍ ഇടിവു സംഭവിച്ചവര്‍ക്ക് മാര്‍ച്ചിലെ നിക്ഷേപം മുടങ്ങിയിട്ടുണ്ടാകും.
പോളിസി പ്രീമിയം, മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി എന്നിങ്ങനെ കൃത്യമായി പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ക്ക് അതെല്ലാം ലോക്ഡൗണിനു മുമ്പേ അടഞ്ഞിട്ടുണ്ടാകാം. പക്ഷേ അത്തരക്കാരും പരമാവധി ഇളവു നേടാനായി ചില നിക്ഷേപങ്ങള്‍ അവസാനനിമിഷം നടത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടാകും. ബഹുഭൂരിപക്ഷം പേർക്കും അത് സാധ്യമായിട്ടില്ല.
സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ നിക്ഷേപം നടത്താനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി നല്‍കിയിരുന്നു. പക്ഷേ വരുമാനം മെച്ചപ്പെടാത്തതിനാല്‍ പലര്‍ക്കും ഈ അവസരം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അതായത് കണക്കുകൂട്ടി വെച്ചിരുന്ന ഇളവുകള്‍ അത്തരക്കാര്‍ക്ക് ലഭിക്കില്ല. ഫലമോ ആദായനികുതി ബാധ്യത കൂടും. നവംബറില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അധിക തുക അടയ്‌ക്കേണ്ടി വരും.
വിലയിരുത്തൽ വേണം
വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ചിലെ ഭവനവായ്പാ ഇഎംഐ അടയ്ക്കാത്തവരും ഏറെയാണ്. ഇത്തരക്കാര്‍ക്കും പ്രതീക്ഷിച്ചതിലും അധിക തുക നികുതിയായി വരും.
എന്തായാലും നിങ്ങളുടെ ആദായനികുതി സംബന്ധമായ കണക്കുകള്‍ ഉടനെയൊന്നു വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ പ്ലാന്‍ ചെയ്തില്‍ നിന്നും നടക്കാതെ പോയ നിക്ഷേപങ്ങള്‍ എത്രയെന്നും അതുമൂലം എത്ര തുക അധികനികുതി നല്‍കേണ്ടി വരുമെന്നും കണക്കുകൂട്ടണം. അതനുസരിച്ചുള്ള തുക നവംബറിനു മുന്‍പായി കണ്ടെത്തുകയും വേണം. ഇല്ലെങ്കില്‍ പിഴയിനത്തിലും ഒരു തുക നഷ്ടപ്പെടും.
English Summary : Tax Payers may Pay more income Tax thisTime