ADVERTISEMENT

നിങ്ങളുടെ പി എഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ പണിയാകും. ഇതുമായി ബന്ധപ്പെട്ട് ഇ പി എഫ് ഒ കൊണ്ടുവന്ന ചട്ടം ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ നിങ്ങളുടെ പി എഫ് അക്കൗണ്ട് ആധാര്‍ വേരിഫൈഡ് ആണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തൊഴില്‍ദാതാവിന് കൈമാറും. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ജീവനക്കാരന്റെ പി എഫ് അക്കൗണ്ടിലേക്കുള്ള വിഹിതമടവിനെ തന്നെ ബാധിച്ചേക്കാം.

അതുകൊണ്ട് നിങ്ങളുടെ പി എഫ് അക്കൗണ്ട് ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി എന്നുറപ്പു വരുത്തണം.12 അക്ക യു എ എന്‍ (യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) ഉം ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. സാമൂഹ്യ സുരക്ഷാ കോഡ് (2020) ലെ സെക്ഷന്‍ 142 അനുസരിച്ചാണ് ഇ പി എഫ് ഒ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളുടെ ഇ സി ആര്‍( ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍) പൂരിപ്പിക്കാനാവില്ല.

ഈ സാഹചര്യത്തില്‍ അക്കൗണ്ടുടമകള്‍ക്കുള്ള തൊഴിലുടമകളുടെ വിഹിതം നിലയ്ക്കുകയും ചെയ്യും. അതുകൊണ്ട് ആധാര്‍ പി എഫ് നമ്പറുമായി ബന്ധിപ്പിക്കണമെന്ന് ഇ പി എഫ് ഒ ആവശ്യപ്പെടുന്നു. ഇ പി എഫ് ഒ യുടെ ഔദ്യോഗീക വെബ്‌സൈറ്റിലൂടെ അംഗങ്ങള്‍ക്ക് ഇത് ചെയ്യാം. www.epfindia.gov.in എന്ന സൈറ്റില്‍ കയറി e-KYC Portal-Link UAN Aadhar ലിങ്ക് വഴി ഇത് പൂര്‍ത്തിയാക്കാം.

English Summary : Last date for P F Aadhaar linking is Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com