എല്‍ ഐ സി ഹൗസിങ് ഫിനാന്‍സ്: അര കോടി വരെയുള്ള വീടിന് കുറഞ്ഞ പലിശ
Mail This Article
ഭവന വായ്പ പലിശ നിരക്കില്‍ കുറവ് വരുത്തി പൊതുമേഖലാ സ്ഥാപനമായ എല്‍ ഐ സി ഹൗസിങ് ഫിനാന്‍സ്. ഓഗസ്റ്റ് 31 വരെ ഈ കുറഞ്ഞ നിരക്ക് ബാധകമായിരിക്കും.
6.6 ശതമാനം
6.66 ശതമാനം പലിശ നിരക്കില്‍ ഇപ്പോള്‍ 50 ലക്ഷം രൂപ വരെ വായ്പയായി നല്‍കും. ശമ്പള വരുമാനക്കാരായ അപേക്ഷകര്‍ക്കാണ് എല്‍ ഐ സിയുടെ ഈ ഓഫര്‍.
കോവിഡ് പ്രതിസന്ധിയില്‍ പെട്ട ശമ്പളവരുമാനക്കാര്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പലിശ നിരക്ക് കുറച്ചതെന്ന് എല്‍ ഐ സി ഹൗസിങ് ഫിനാന്‍സ് വ്യക്തമാക്കി.
സിബില്‍ സ്‌കോര്‍
അതേസമയം പലിശ നിരക്ക് അപേക്ഷകന്റെ സിബില്‍ സ്‌കോറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സിബില്‍ സ്‌കോറിലെ പ്രകടനമാകും കുറഞ്ഞ പലിശ നിര്‍ണയിക്കുന്നതിനുള്ള പ്രധാന ഘടകം. നാളിതുവരെ എല്‍ ഐ സി വാഗ്ദാനം ചെയ്തിട്ടുള്ള നിരക്കില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. പരമാവധി 30 വര്‍ഷത്തേയ്ക്കാവും ഈ നിരക്കില്‍ ഭവന വായ്പകള്‍ അനുവദിക്കുക.
ഓണ്‍ലൈനായി അപേക്ഷിക്കാം
ഓണ്‍ ലൈന്‍ ആയും 'ഹോം വൈ' എന്ന സ്ഥാപനത്തിന്റെ ആപ്പ് മുഖേനയും വായ്പയ്ക്കുളള അപേക്ഷ നല്‍കാം. അടച്ചു തീർക്കേണ്ട പരമാവധി കാലാവധി 30 വർഷമാണ്. നിലവില്‍ ഏറ്റവും കുറഞ്ഞ ഭവനവായ്പ പലിശ 6.65 ശതമാനമാണ്. കോട്ടക് മഹീന്ദ്ര, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് ഈ നിരക്കില്‍ ക്രെഡിറ്റ് സ്‌കോറിന്റെ മാനദണ്ഡത്തില്‍ വായ്പകള്‍ അനുവദിക്കുന്നത്.
English Summary: LIC Housing Finance Slashed Home Loan Interest Rate