ADVERTISEMENT

സംസ്ഥാന ട്രഷറികളിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ ജാഗ്രതൈ! 2021-2022 സാമ്പത്തിക വർഷം 2,50,000 രൂപയ്ക്കു മുകളിൽ പെൻഷൻ ലഭിക്കുന്നവർ 2021 ഒക്ടോബർ 25 നു മുൻപ് ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് നൽകിയിരിക്കണം. ഇതു നൽകാത്തവരുടെ നവംബർ മാസത്തെ പെൻഷൻ മുതൽ അഞ്ചു തുല്യ ഗഡുക്കളായി 2021-2022 വർഷത്തെ ആദായനികുതി പിടിച്ചു തുടങ്ങണമെന്നാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നിലവിൽ പെൻഷനിൽ നിന്ന് നികുതി പിടിച്ചു കൊണ്ടിരിക്കുന്നവർക്ക് ഈ ഉത്തരവ് ബാധകമല്ല.

ട്രഷറി എസ് ബി വഴിയും മണിഓർഡർ വഴിയും പെൻഷൻ വാങ്ങുന്നവർക്ക് മാതൃട്രഷറിയിൽ സ്റ്റേറ്റ്മെന്റ് സമർപ്പിക്കാം. ബാങ്കുവഴി പെൻഷൻ കൈപ്പറ്റുന്നവർക്ക് സൗകര്യപ്രദമായ ഏതു ട്രഷറിയിലും ഇതു നൽകാം. പെൻഷൻ പോർട്ടൽ വഴി സമർപ്പിക്കാനും സൗകര്യമുണ്ട്.

കഴിഞ്ഞ വർഷത്തെ മസ്റ്ററിങ് നടത്താത്തവർ ഈ മാസം 22നു മുമ്പ് നടത്തിയിരിക്കണം മസ്റ്ററിങ് നടത്തിയിട്ട് ഒരു വർഷം പൂർത്തിയാകാത്തവർ ഇപ്പോൾ വീണ്ടും മസ്റ്ററിങ് നടത്തേണ്ടതില്ല.

English Summary : Submit Your Income Tax Statement Before October 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com