ADVERTISEMENT

കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ കലാകാരന്മാർക്ക് കേരള സംഗീത നാടക അക്കാദമിയുടെ കൈത്താങ്ങ്. ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് കലാകാരന്മാർക്കാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന 25 ഓട്ടൻതുള്ളൽ കലാകാരന്മാർക്ക് 20,000 രൂപ വീതവും 25 ചാക്യാർകൂത്ത് കലാകാരന്മാർക്ക് 15,000 രൂപ വീതവും ധനസഹായം നൽകും. പ്രായഭേദമെന്യേ കലാരംഗത്ത് പ്രവർത്തന പരിചയമുള്ള ആർക്കും അപേക്ഷിക്കാം.

പ്രത്യേക അപേക്ഷാഫാറം ഇല്ല. വെള്ളക്കടലാസിൽ തയ്യാറാക്കിയാൽ മതി. ഏറ്റവും പുതിയ ബയോഡാറ്റ, കലാ രാഗത്തെ പ്രവർത്തന പരിചയം തെളിയിക്കുന്ന രേഖകൾ, 15 മിനിറ്റിൽ കുറയാത്ത ഓട്ടൻതുള്ളൽ / ചാക്യാർകൂത്ത് അവതരണത്തിന്റെ സിഡി / പെൻഡ്രൈവ് തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇ മെയിൽ, വാട്സാപ് എന്നീ മാധ്യമങ്ങളിലൂടെയുള്ള അപേക്ഷയും റെക്കോഡ് ചെയ്ത വീഡിയോയും സ്വീകരിക്കില്ല. ഒരാൾക്ക് ഒരിനത്തിൽ മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 4

കഥാപ്രസംഗ കലാകാരന്മാർക്കും  അക്കാദമിയിൽ നിന്നു സാമ്പത്തിക സഹായം ലഭിക്കും. വിശദ വിവരങ്ങൾ അക്കാദമിയുടെ വെബ് സൈറ്റിൽ ഉണ്ട്. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന ദിവസം ജനുവരി 15.

അപേക്ഷ അയക്കേണ്ട വിലാസം:കേരള സംഗീത നാടക അക്കാദമി, തൃശ്ശൂർ - 680 020. ഫോൺ: 0487-2332134 / 2332548/2327427.

English Summary : Kerala Sangeetha Nataka Academy will Give Financial Aid for These Artists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com