ADVERTISEMENT

മിടുക്കർ പഠിക്കുവാൻ അഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ഐ ഐ ടി ഇനി യു എ യിലും വരുന്നു. കഴിഞ്ഞ ദിവസം ഒപ്പുവെച്ച ഇന്ത്യ-യു എ ഇ വ്യാപാര കരാറിന്റെ ഭാഗമായാണ് ഇത് വരുന്നത്. ഇന്ത്യക്ക് പുറത്തു ആദ്യമായാണ് ഒരു ഐ ഐ ടി തുടങ്ങുന്നത്. നിലവിൽ ഇന്ത്യയിൽ 23 ഐ ഐ ടി കളുണ്ട്. ഇവ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് തലങ്ങളിലുള്ള ഡിഗ്രികളാണ് നൽകുന്നത്. യു എ യിൽ എവിടെയാണ് ക്യാമ്പസ് ആരംഭിക്കുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. ഡൽഹി ഐ ഐ ടിയുടെ കീഴിലായിരിക്കും യു എ യിലെ സ്ഥാപനം പ്രവർത്തിക്കുക. ജെ ഇ ഇ പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിക്കുന്നവർക്കായിരിക്കും ഐ ഐ റ്റികളിൽ പ്രവേശനം ലഭിക്കുക. പ്രവാസികളായ ഇന്ത്യൻ വിദ്യാർത്ഥികൾക്കും, സ്വദേശികൾക്കും, വിദേശികൾക്കും യു എയിലെ ഐ ഐ ടിയിൽ പഠിക്കുവാൻ അവസരമുണ്ടായിരിക്കും. ആഗോളതലത്തിൽ പല മികച്ച കമ്പനികളും ഐ ഐ ടി കളിൽനിന്ന് പഠിച്ചിറങ്ങുന്നവരെ ഉയർന്ന ശമ്പള പാക്കേജ് നൽകിയാണ് സ്വീകരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് ഇന്ത്യയിൽ വന്നു പഠിക്കാതെ യു എ എയിൽ തന്നെ ഐ ഐ ടിയിൽ ചേരാൻ സാധിക്കുന്നത് വലിയ സൗകര്യമാണ്.  യു എ ഇയും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ  അടുത്ത അഞ്ചു വർഷം കൊണ്ട് 100 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്.

English Summary : IIT Calpus will Start in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com