പണമുണ്ടാക്കാം, ഒപ്പം നികുതിയും ലാഭിക്കാം: ഈ മാർഗം പരീക്ഷിച്ചാലോ?
Mail This Article
ആദായ നികുതി ബാധ്യത കുറയ്ക്കുന്നതിന് എല്ലാവർക്കും ഇഷ്ടമാണെങ്കിലും അത്തരം പദ്ധതികളെക്കുറിച്ച് പലരും അജ്ഞരാണ്. അതുകൊണ്ടുതന്നെ പലർക്കും റിട്ടേൺ സമർപ്പിക്കേണ്ട സമയമാകുമ്പോൾ അങ്കലാപ്പ് ഉണ്ടാകാറുണ്ട്. അതാത് സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഇത് കൃത്യമായി ആസൂത്രണം ചെയ്‌താൽ കാര്യങ്ങൾ കുറേക്കൂടി സുഗമമാകും. എന്തിൽ നിക്ഷേപിച്ചാൽ നികുതി ലാഭിക്കാമെന്നറിയാതെ ഇരിക്കുന്നവർക്ക് പറ്റിയ പദ്ധതിയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്‌കീം അഥവാ ഇഎൽഎസ്എസ്. വളരെ എളുപ്പത്തിൽ ചേരാവുന്നതും, മാസാമാസം നിശ്ചിത തുക അടച്ചുപോകാവുന്നതുമായ ഓഹരിയിൽ നിക്ഷേപിക്കുന്ന ഒരു മ്യൂച്ചൽ ഫണ്ട് സ്‌കീം ആണിത്.
ഇഎൽഎസ്എസിന്റെ മെച്ചങ്ങൾ
∙ഇ എൽ എസ് എസ് മ്യൂച്ചൽ ഫണ്ടിൽ നടത്തുന്ന 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ 80 സി പ്രകാരം നികുതി ഇളവുണ്ട്.
∙മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് 3 വർഷം മാത്രമേ നിക്ഷേപം പിൻവലിക്കാതെ ഇരിക്കേണ്ടതുള്ളൂ. (ലോക്ക് ഇൻ പീരീഡ് )
∙ദീർഘകാലത്തേക്ക് ആകർഷക നേട്ടം ഈ പദ്ധതിയിൽ നിന്നും ലഭിക്കും
∙ഘട്ടംഘട്ടമായുള്ള പ്രതിമാസ നിക്ഷേപം(സിപ്) സൗകര്യപ്രദമായി നടത്താം.
വളർച്ച ഫണ്ടുകളിലോ, ലാഭവിഹിതം ലഭിക്കുന്ന ഫണ്ടുകളിലോ നിക്ഷേപിക്കാം. ഫണ്ടുകളുടെ പ്രകടനവും ചരിത്രവും ചെലവ് അനുപാതവും പരിഗണിച്ച് നിക്ഷേപം നടത്തുക. നാല്പതോളം ഇ എൽ എസ് എസ് പദ്ധതികൾ ഇപ്പോൾ വിപണിയിലുണ്ട്. ഒന്നാമത്തെ റാങ്കിലുള്ള ഇ എൽ എസ് എസ് ഫണ്ടുകളുടെ പേരുവിവരങ്ങൾ താഴെകൊടുത്തിരിക്കുന്നു.നികുതി ലാഭിക്കുന്നതിനൊപ്പം ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ അറിയാതെ തന്നെ ഓരോ വർഷവും സമ്പാദ്യം വളർത്തുവാനും സാധിക്കും.
English Summary : ELSS is an Ideal Option for Tax Saving Investment