വിദേശ ഇന്ത്യക്കാരനാണോ? ഇന്ത്യയിലെ സ്വത്ത് ഈ രീതിയിൽ കൈകാര്യം ചെയ്യാം
Mail This Article
പ്രവാസിയായ ഒരാൾക്ക് ഇന്ത്യയിലെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് ഈ രീതികൾ ശ്രദ്ധിക്കാം.
∙പാരമ്പര്യമായി ലഭിച്ച കൃഷി ഭൂമി ഇന്ത്യയിലെ ഒരു സ്ഥിര താമസക്കാരന് മാത്രമേ വിൽക്കാൻ സാധിക്കുകയുള്ളൂ.
∙പൈതൃകമായി ലഭിച്ച സ്വത്ത് വിൽക്കുമ്പോൾ മൂലധന നേട്ടത്തിന് നികുതി കൊടുക്കണം.
∙ മാതാപിതാക്കൾക്ക് തങ്ങളുടെ സ്വത്ത്, വിദേശ ഇന്ത്യക്കാരായ മക്കളുടെ പേരിൽ ഇഷ്ടദാനം (ഗിഫ്റ്റ് ഡീഡ്) ആയി നൽകാൻ സാധിക്കും.
∙ഇഷ്ടദാനം വഴിയുള്ള സ്വത്ത് കൈമാറ്റത്തിന് നികുതി നൽകേണ്ടതില്ല.
∙കൃഷി ഭൂമി വിദേശ ഇന്ത്യക്കാരുടെ പേരിൽ ഇഷ്ടദാനം ആയി നൽകാൻ സാധിക്കില്ല.
∙സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന സമയത്ത് വിദേശ ഇന്ത്യക്കാരന് നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിക്കാതെയിരുന്നാൽ സഹോദരങ്ങൾക്ക് പവർ ഓഫ് അറ്റോർണി നൽകി, അവരുടെ അനന്തരാവകാശം നടപ്പിലാക്കാം.
∙ഭൂമി വിറ്റു കിട്ടിയ തുക 10 ലക്ഷം അമേരിക്കൻ ഡോളറിന് മുകളിൽ ഉണ്ടെങ്കിൽ, നിങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളത് എൻ ആർ ഓ
അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും.
English Summary : Keep these things in Mind Before Handling NRI Assets in India