അറിയുമോ? ആവശ്യമെങ്കിൽ സ്വർണം വീട്ടുപടിക്കലുമെത്തും!
Mail This Article
നിങ്ങൾക്ക് ആവശ്യമെങ്കിൽ സ്വർണം വീട്ടുപടിക്കലുമെത്തും. ഡിജിറ്റൽ രൂപത്തിലാണ് ഇങ്ങനെ വാങ്ങുകയും വിൽക്കുകയും ചെയ്യാനാകുന്നത്. അതോടൊപ്പം ആവശ്യമുള്ളപ്പോൾ സ്വർണമായി കൈവശം കിട്ടുമെന്ന് ഉറപ്പാക്കാവുന്ന നിക്ഷേപപദ്ധതി കൂടിയാണിത്. അതായത് സ്വർണക്കടയിൽ പോകാതെ തന്നെ ഗോൾഡ് കോയിൻ അല്ലെങ്കിൽ ബിസ്കറ്റ് ആയി സ്വർണം വാങ്ങാനാകും.
ഇന്ത്യയിൽ നിലവിൽ മൂന്നു കമ്പനികൾ ഇത്തരത്തിൽ ഡിജിറ്റൽ ഗോൾഡ് നൽകുന്നുണ്ട്. സേഫ്ഗോൾഡ്, എംഎംടിസി–പാംപ്, ഓഗോമോണ്ട് ഗോൾഡ് ലിമിറ്റഡ്. പല മൊബൈൽ വോലറ്റുകളും ഇത്തരത്തിൽ ഡിജിറ്റൽ ഗോൾഡ് വിൽക്കുന്നുണ്ട്.
നിക്ഷേപകർ വാങ്ങുന്ന യൂണിറ്റിനുള്ള സ്വർണം േസഫ് ഡിപ്പോസിറ്റ് വോലറ്റിൽ കമ്പനി സൂക്ഷിക്കും. കുറിയർ വഴി ആവശ്യക്കാർക്കു വീടുകളിലേക്കും എത്തിക്കുന്നു.
24 മണിക്കൂറും ഡിജിറ്റൽ ഗോൾഡ് മാർക്കറ്റ് ഓപ്പൺ ആണ്. വളരെ ചെറിയ സംഖ്യയ്ക്കും നിക്ഷേപം നടത്താം.
ശ്രദ്ധിക്കേണ്ട ഒരു കാര്യം സ്വർണം സൂക്ഷിക്കാനും എത്തിക്കാനുമുള്ള ചെലവുകൾ വിൽപന വിലയിൽ നിന്ന് ഈടാക്കും എന്നുള്ളതാണ്. ഒരേ സമയത്ത് നോക്കിയാൽ വാങ്ങുന്ന വിലയെക്കാൾ വിൽക്കുന്ന വില ഏകദേശം 3–5% വരെ താഴെയാണെന്നു കാണാം. അതുകൂടി കണക്കാക്കി വേണം നിക്ഷേപം നടത്താൻ.
English Summary : Buy Digital Gold from Doorstep