ADVERTISEMENT

ആദായ നികുതി അടയ്ക്കുന്നവർക്ക് ഇനി ഈ കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയിൽ ചേരാനാവില്ല. അടൽ പെൻഷൻ യോജന (എപിവൈ) യിലാണ് സർക്കാർ ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബർ 1 മുതലാണ് പുതിയ പരിഷ്ക്കാരം നിലവിൽ വരിക.

കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് 2022 ഒക്ടോബർ 1 നോ അതിനു ശേഷമോ അടൽ പെൻഷനിൽ ചേർന്ന വ്യക്തി അപേക്ഷിച്ച തീയതിയിലോ അതിനു മുമ്പോ ആദായ നികുതി ദായകനാന്നെന്നു കണ്ടെത്തിയാൽ പെൻഷൻ അക്കൗണ്ട് റദ്ദ് ചെയ്യും. അതുവരെ നിക്ഷേപിച്ച തുക വരിക്കാരന് ലഭിക്കും.

∙കേന്ദ്ര സർക്കാറിന്റെ ജനകീയ പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന (APY).

∙18 നും 40നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ അംഗത്വമെടുക്കാം.

∙60 വയസ് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും

∙പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കാവുന്ന അഞ്ചു സ്ലാബുകളിൽ ഏതെങ്കിലും ഒന്ന് വരിക്കാരന് തിരഞ്ഞെടുക്കാം.

∙വരിക്കാരന്റെ മരണശേഷം പങ്കാളിക്ക് പെൻഷൻ തുടർന്നു ലഭിക്കും.

∙രണ്ടു പേരുടേയും കാലശേഷം വരിക്കാരൻ നിക്ഷേപിച്ച തുക നോമിനിക്ക് ലഭിക്കും.

∙ബാങ്ക്, പോസ്റ്റോഫീസ് ശാഖകൾ വഴി പദ്ധതിയിൽ അംഗമാകാം.

English Summary : Ypo Can't Join Atal Pension Yojana If You Are an Income Tax Payer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com