പദ്ധതികൾ ഇഷ്ടംപോലെ, പണം എവിടെ?; കൃഷിക്ക് ഊന്നൽ, നികുതി പരിഷ്കാരം ഇരുട്ടടിയോ?
Mail This Article
ചില വസ്തുക്കളും കുറച്ചു പൊങ്ങച്ചവും ചേർത്തുള്ള പതിവ് തുടക്കം. ഏഴ് മുൻഗണനാ ലക്ഷ്യങ്ങളും മുൻ രീതികളുടെ ആവർത്തനം. ഡാറ്റയുടെ ഗുണനിലവാരകുറവും വിശ്വാസ്യതയില്ലാമയും പല വിവരങ്ങളിലും പ്രകടം. കേട്ടു മറന്ന വായ്താരികളും പൊടിതട്ടി മിനുക്കി വീണ്ടും അവതരിപ്പിച്ചു. കാലിക പ്രശനങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുന്ന ബജറ്റ്. അതേ സമയം, സാമ്പത്തിക പരിഷ്കരണങ്ങളുടെ കൃത്യമായ വിളംബരം. ഒപ്പം ഭരിക്കുന്നവരുടെ വോട്ട് ബാങ്കായ മധ്യ വർഗ സമൂഹത്തെ തലോടുന്ന കുറച്ചു നിർദേശങ്ങളും അടങ്ങിയതാണ് 2023-24 ലെ കേന്ദ്ര ബജറ്റ്. കേന്ദ്ര ബജറ്റിനെ ഒറ്റനോട്ടത്തിൽ ഇങ്ങനെ വിലയിരുത്താം. 'അമൃത് കൽ ' എന്ന തൂണിൻമേൽ ഏഴ് വിശാല ലക്ഷ്യങ്ങൾ ചേർത്ത് വെച്ചിരിക്കുന്നു.' സബ്ക സാത് സബ്ക വികാസിൽ' തുടങ്ങി ഹരിത വളർച്ചയിൽ അവസാനിക്കുന്ന ഏഴ് കിടിലൻ ആശയങ്ങൾ. കാർഷിക മേഖലക്ക് ഊന്നൽ നൽകിയാണ് വളർച്ചയുടെ പാത വെട്ടിത്തുറക്കുന്നത്.