ADVERTISEMENT

ഏഴു ലക്ഷം രൂപ വരെ ആദായനികുതി ഇളവ് എന്ന ബ്രേക്കിങ് ന്യൂസ് കണ്ട് ഏറെയൊന്നും ആഹ്ലാദിക്കേണ്ടതില്ല. കാരണം അതു ലഭ്യമായ ഇളവുകളും നിക്ഷേപവും പരമാവധി ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും യാതൊരു മാറ്റം ഉണ്ടാക്കില്ല എന്നതാണ് വസ്തുത. 

എന്താണ് കാരണം?

5 ലക്ഷത്തില്‍ താഴെ നികുതി ബാധകമായ വരുമാനത്തിനുണ്ടായിരുന്ന ടാക്‌സ് റിബേറ്റ്  ഏഴു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കായി ഉയര്‍ത്തുകയാണ് ധനമന്ത്രി  ചെയ്തിരിക്കുന്നത്. പക്ഷേ ഇതു പുതിയ സ്ലാബുകളില്‍ നികുതി അടയക്കുന്നവര്‍ക്ക് മാത്രമാണ്. അതായത്  തുച്ഛമായ ശതമാനം  പേര്‍ക്കേ  അതിന്റെ ഗുണം കിട്ടൂ.  80 സി അടക്കം  വിവിധ ഇളവുകള്‍ പരമാവധി ഉപയോഗപ്പെടുത്തി നികുതി ലാഭിക്കാന്‍ ശ്രമിക്കുന്ന ഇടത്തരക്കാര്‍ക്ക്  കടുത്ത നിരാശയാണ് ഇതു നല്‍കുന്നത്. 

80 സിയില്‍ അടക്കം യാതൊരു ഇളവും നല്‍കിയില്ലെന്നതും ഇടത്തരക്കാരായ നികുതി ദായകരെ നിരാശരാക്കി. ഇളവുകളൊന്നും നേടാതെ പുതിയ സ്ലാബില്‍ നികുതി അടയ്ക്കുന്നവരെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാനും ഭാവിയില്‍ പഴയ സ്ലാബ് എടുത്തുകളയാനും ആണോ ധനമന്ത്രി ലക്ഷ്യമിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

English Summary : Majorty of Income Tax Payers are  Desperate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com