ADVERTISEMENT

കേന്ദ്ര ബജറ്റിലെ മാറ്റങ്ങളെല്ലാം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതിൽ എടുത്തു പറയേണ്ടത് സ്ത്രീകൾക്കായുള്ള സമ്പാദ്യ പദ്ധതിയാണ്. അതായത് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. കേന്ദ്രബജറ്റില്‍  ധനമന്ത്രി പ്രഖ്യാപിച്ച  ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്.

എന്താണ് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്?

സ്ത്രീകൾക്കായുള്ള പുതിയ ലഘു സമ്പാദ്യ പദ്ധതി. ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേരിൽ എടുക്കാം. 2 വര്‍ഷത്തേക്ക് 2 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന പരമാവധി തുക. ഈ പദ്ധതിയില്‍ നിന്നുമുള്ള റിട്ടേണ്‍ ബാങ്ക് എഫ്ഡികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ്. അതായത്  2 വര്‍ഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപ തുക ഭാഗികമായി പിന്‍വലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.

കാലാവധി

woman-finance4

2023 ഏപ്രില്‍ 1 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രഖ്യാപനം. 2025 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 10 വയസ്സ് മുതല്‍ പദ്ധതിയില്‍ അംഗമാകാം.2 വര്‍ഷത്തേയ്ക്കേ സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ പേരില്‍ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ കഴിയൂ. ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക്  സെക്ഷന്‍ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ നൽകുന്നുണ്ട്. എന്നാല്‍ ഈ പുതിയ പദ്ധതിയുടെ നികുതി ഘടന സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

നേട്ടങ്ങള്‍

പദ്ധതിയിൽ നിങ്ങൾ രണ്ട് വര്‍ഷത്തേക്ക്  2,00,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ  പ്രതിവര്‍ഷം 7.50 ശതമാനം പലിശ ലഭിക്കും. അതായത് ആദ്യ വര്‍ഷം, നിങ്ങള്‍ക്ക് നിക്ഷേപ തുകയില്‍ 15,000 രൂപയും രണ്ടാം വര്‍ഷം 16,125 രൂപയും ലഭിക്കും. രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, മൊത്തം 2,31,125 രൂപയാണ്  ലഭിക്കുക.

ഒരു ലക്ഷം നിക്ഷേപിക്കുന്ന ഒരാൾക്ക് ആദ്യ വർഷം 7500 രൂപയും രണ്ടാമത്തെ വർഷം  8062.05 രൂപയും ലഭിക്കും. ആകെ 1,15,526.5 രൂപ തിരികെ ലഭിക്കും.

പദ്ധതിയിൽ ചേരാൻ

woman-finance3

അടുത്തുള്ള പോസ്റ്റ്‌ ഓഫീസ് വഴിയോ ബാങ്ക് വഴിയോ പദ്ധതിയിൽ ചേരാവുന്നതാണ്. കെ. വൈ. സി. അടക്കം അവശ്യമാണ്. പോസ്റ്റ്‌ ഓഫീസ് /ബാങ്കിൽ നിന്ന് നിശ്ചിത ഫോം ഫിൽ ചെയ്തു വേണം അപേക്ഷിക്കാൻ. തിരിച്ചറിയൽ രേഖയും  നിർബന്ധമാണ്.

English Summary : How to Start Mahila Samman Savings Certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com