ADVERTISEMENT

ചിട്ടി വിളിച്ചു 10 ലക്ഷം രൂപ കിട്ടി. ഇതിനു ഞാൻ നികുതി അടയ്ക്കണോ? റിട്ടേണിൽ എങ്ങനെയാണു കാണിക്കുക. തുക കെഎസ്എഫ്‌ഇയിൽ നിക്ഷേപിക്കാനും പലിശകൊണ്ട്  ചിട്ടിഗഡു അടയ്ക്കാനുമാണ് ഉദ്ദേശിക്കുന്നത്".  ചോദ്യത്തിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്  പ്രശാന്ത് കെ. ജോസഫ്  മറുപടി  പറയുന്നു.

 

വായ്പത്തുകകൾ വരുമാനമായി കണക്കാക്കാനാകില്ല. ഭാവിയിൽ തിരികെ നൽകേണ്ട ബാധ്യതയാണ്. അതുകൊണ്ട്, ഈ തുകകൾക്കുമേൽ നികുതി ബാധ്യത ഇല്ല. അതുപോലെ ചിട്ടി വിളിച്ചതോ നറുക്കു കിട്ടുന്നതോ ആയി അക്കൗണ്ടിൽ വരുന്ന തുകകളും വരുമാനമായി കണക്കാക്കാനാകില്ല. വായ്പയായി എടുക്കുന്ന തുക പോലെ തന്നെയാണ് ചിട്ടി വിളിച്ചു കിട്ടുന്ന തുകയെയും കണക്കാക്കേണ്ടത്.

 

നിശ്ചിത ഗഡുക്കളിൽനിന്നു വിളിക്കുറവ് കഴിഞ്ഞുള്ള തുക ചിട്ടി വട്ടമെത്തുന്നതു‌വരെ തിരിച്ച് അടയ്ക്കുവാനുള്ള ബാധ്യത ചിട്ടി ചേരുന്നവർക്കുണ്ട്. അതുകൊണ്ട്, ചിട്ടി വിളിച്ചതോ നറുക്കു കിട്ടിയതോ ആയ തുകമേൽ നികുതിബാധ്യത ഇല്ല. എന്നാൽ, ചിട്ടി വട്ടമെത്തിക്കഴിയുമ്പോൾ വിളിക്കുറവുകൾ കഴിഞ്ഞു മൊത്തം ചിട്ടി ഗഡുക്കളായി അതുവരെ അടച്ച തുകയും ചിട്ടി വിളിച്ചോ നറുക്കു കിട്ടിയോ കൈപ്പറ്റിയ തുകയും തമ്മിലുള്ള വ്യത്യാസം ലാഭമോ നഷ്ടമോ ആയി കണക്കാക്കി ലാഭമാണെങ്കിൽ ആ ലാഭം നികുതിബാധ്യത കണക്കാക്കാനായി മൊത്ത വരുമാനത്തിന്റെ കൂടെ ഉൾപ്പെടുത്തണം.

 

ആദായ നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  സമ്പാദ്യം മാഗസിനിലൂടെ മറുപടി ലഭിക്കുന്നതാണ്.  എഡിറ്റർ, സമ്പാദ്യം, കോട്ടയം–686001 എന്ന വിലാസത്തിലോ sampadyam@mm.co.in എന്ന  ഇ–മെയിലിലോ 9207749142 എന്ന വാട്സാപ് നമ്പറിലോ ചോദ്യങ്ങൾ അയക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com