ADVERTISEMENT

അക്ഷയ തൃതീയയ്ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു ഗ്രാമിന് 5,575 രൂപയിലും പവന്  44,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,605 രൂപയിലും പവന് 44,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഏപ്രിൽ 14 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,665 രൂപയും പവന് 45,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സർവ്വകാല റെക്കോർഡാണ് ഇത്. ഏപ്രിൽ 5 ന് രേഖപ്പെടുത്തിയ പവന് 45,000 രൂപയാണ് രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്വർണവില. ഏപ്രിൽ 3 ന് രേഖപ്പെടുത്തിയ പവന് 43,760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com