എണ്ണ വാങ്ങാൻ ഡോളറിന് പകരം സ്വർണം ?
Mail This Article
ഇന്ത്യയിലില്ല ഘാനയിലാണ് ഡോളറിനു പകരം സ്വർണം ഉപയോഗിച്ച് എണ്ണ വാങ്ങാൻ തീരുമാനം. നാണയ പെരുപ്പം വർധിക്കുന്നത് കുറയ്ക്കാനും പ്രാദേശിക കറൻസിയെ ശക്തിപ്പെടുത്താനുമാണ് ഇത്തരമൊരു നീക്കം.
കറൻസിയുടെ മൂല്യ തകർച്ച ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. ആഭ്യന്തര വിൽപ്പനക്കാർക്ക് എണ്ണ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ഇനി വിദേശനാണ്യം ആവശ്യമില്ലാത്തതിനാൽ സ്വർണം ഉപയോഗിക്കുന്നത് രാജ്യത്തിന് നല്ലതായിരിക്കും എന്ന് ഘാനയുടെ വൈസ് പ്രസിഡന്റ് കഴിഞ്ഞ നവംബറിൽ പറഞ്ഞിരുന്നു.
ഉയരുന്ന പൊതുകടത്തിൽ നിന്ന് രാജ്യത്തെ എങ്ങനെയും കരകയറ്റാനാണ് സ്വർണം ഉപയോഗിച്ച് എണ്ണ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായി ചർച്ച നടത്തി ഈ ഒരു നയം ഇപ്പോൾ നടപ്പിൽ വരുത്തിയിരിക്കുകയാണ്. എന്നാൽ ഘാനയുടെ സമ്പദ് വ്യവസ്ഥക്ക് ഇത് നല്ലതാകുമോ എന്ന ആശങ്ക സാമ്പത്തിക ശാസ്ത്രജ്ഞന്മാർ പങ്കുവെക്കുന്നുണ്ട്.
English Summary : Ghana will Buy Crude Oil by Exchanging Gold