ADVERTISEMENT

പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂൺ 30ന് അവസാനിച്ചതാണ്. അതുവരെ പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്തവർക്ക് 2023 ജൂലൈ 1 മുതൽ  പല സാമ്പത്തിക ഇടപാടുകളും തടസ്സപ്പെടുന്നുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. പാൻ, ആധാർ എന്നിവ ബന്ധിപ്പിക്കാത്തത് നിക്ഷേപങ്ങളെയും പിൻവലിക്കലുകളെയും, വായ്പകളെയും, ക്രെഡിറ്റ് കാർഡുകൾ എടുക്കുന്നതിനെയും  ബാധിച്ചേക്കാം. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കിലെ പ്രശ്നങ്ങൾ  എന്തൊക്കെയെന്ന് നോക്കാം.

നികുതി റീഫണ്ട് 

CBDT പറയുന്നതനുസരിച്ച് നികുതിദായകർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാം, എന്നാൽ പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയില്ല

ടിഡിഎസ്,ടി സി എസ് :TDS, TCS എന്നിവ ഉയർന്ന നിരക്കിൽ കുറയ്ക്കും  

∙മ്യൂച്ചൽ ഫണ്ടിനെ ബാധിക്കും 

ഡീമാറ്റ് അക്കൗണ്ട് തുറക്കാനോ, മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താനോ സാധിക്കില്ല. 

∙ഓഹരി നിക്ഷേപങ്ങളെ ബാധിക്കും 

പാനും ആധാറും ബന്ധിപ്പിക്കാത്ത പല വ്യക്തികൾക്കും ഓഹരി വാങ്ങുന്നതിനും, വിൽക്കുന്നതിനും പ്രശ്‍നം  നേരിടുന്നുണ്ട്.

വാഹന വിൽപ്പന 

പാനും, ആധാറും ബന്ധിപ്പിക്കാത്തതിനാൽ വാഹനങ്ങൾ വിൽക്കാനും വാങ്ങാനും പ്രശ്‍നം പലരും നേരിടുന്നുണ്ട്.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ

ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോഴും, ലഭിക്കാനും പാനും ആധാറും ബന്ധിപ്പിക്കാത്തതു പ്രശ്നമാകുന്നുണ്ട്. 

∙ഇൻഷുറൻസ് പോളിസികൾ അടയ്ക്കുമ്പോഴും ഇതേ പ്രശ്‍നം വരുന്നുണ്ട്.

∙സ്ഥലം, വീട് എന്നിവ വാങ്ങാനും പാൻ ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ഇടപാടുകൾ തടസ്സപ്പെടും.

English Summary : Pan Aadhar Nonlinkig" These Transactions may not be Possible 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com