ADVERTISEMENT

ഒരു തെറ്റും സംഭവിക്കാതെ സമർപ്പിക്കേണ്ട ഒന്നാണ് ഇൻകം ടാക്സ് റിട്ടേൺ. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നതാകട്ടെ പിഴയും ശിക്ഷയും ക്ഷണിച്ചു വരുത്തുന്ന കുറ്റവുമാണ്. എന്നാൽ സമർപ്പിച്ചു കഴിഞ്ഞ റിട്ടേണിലെ തെറ്റുകൾ പിന്നീട് മനസിലായാൽ തിരുത്താനവസരം ആദായ നികുതി വകുപ്പ് നൽകുന്നുണ്ട്. റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കുകയാണ് പരിഹാരം. ഇത്തരത്തിൽ റിവൈസ്ഡ് റിട്ടേണിലൂടെ തെറ്റുതിരുത്തി പുതിയ റിട്ടേൺ സമർപ്പിക്കുന്നതോടെ പഴയ റിട്ടേൺ അസാധുവാകും.

ജീവനക്കാരുടെ മരണവും, വിരമിക്കലുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി Read more ...

∙അതേപോലെ കിഴിവുകളും ഇളവുകളും ചേർക്കാൻ വിട്ടു പോയാലും അവ ചേർത്ത് റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാം. ഇതിന്  ഫീസോ പിഴയോ ഒന്നും നൽകേണ്ട. പക്ഷേ അടയ്ക്കാൻ നികുതി ബാക്കി ഉണ്ടെങ്കിൽ അതിന് പലിശ നൽകേണ്ടിവരും.

∙റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31 വരെ സമയം ഉണ്ട്. എങ്കിലും അവസാന ദിവസം വരെ അതിന് കാത്തിരിക്കേണ്ട.

റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കേണ്ടത് എങ്ങനെ?

∙ആദ്യം ഇൻകം ടാക്സ് വകുപ്പിന്റെ പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ നേരെ ഡാഷ്ബോർഡിലേക്ക് പ്രവേശിക്കും.

∙അവിടെ ഇടതു ഭാഗത്തായി Assessment Year 2023-24 Filing എന്നതിന് താഴെയായി filed successfully എന്ന് പച്ച നിറത്തിൽ കാണാം. താഴെ നിങ്ങൾ സമർപ്പിച്ച റിട്ടേൺ പ്രോസസ് ചെയ്യുന്നതിന്റെ അപ്ഡേറ്റ് കാണാം.

∙അതിന് താഴെ നീലനിറത്തിലുള്ള ബോക്സിൽ കാണുന്ന file revised return എന്നതിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ തുറക്കുന്ന വിൻഡോയിൽ assesment year 2023 - 24 ഉം mode of filing ഓൺലൈനും സിലക്ട് ചെയ്ത് കണ്ടിന്യൂ ബട്ടണിൽ ക്ലിക്ക് ചെയ്യുക. Start new filing എന്നതിൽ ക്ലിക്ക് ചെയ്യുക. 

itr5
Photos : Shutterstock/StockImageFactory.com

∙അതിനുശേഷം നിങ്ങൾ ഏതു വിഭാഗത്തിൽ പെട്ട നികുതിദായകനാണ് എന്ന് സിലക്ട് ചെയ്യുക. നിങ്ങൾക്ക് യോജിക്കുന്ന ഐ.റ്റി.ആർ ഫോം സിലക്ട് ചെയ്യുക.

∙അതിനു ശേഷം Let's get started എന്നതിൽ ക്ലിക്ക് ചെയ്യുക.

∙അതിനു ശേഷം എന്തു കാരണത്താലാണ് റിട്ടേൺ ഫയൽ ചെയ്യുന്നത് എന്നത് തിരഞ്ഞെടുക്കുക.

∙കണ്ടിന്യൂ ബട്ടനിൽ ക്ലിക്ക് ചെയ്യുമ്പോൾ പൂരിപ്പിക്കാനുള്ള നാല് വിഭാഗങ്ങൾ വരും അതിൽ പെഴ്സണൽ ഇൻഫർമേഷൻ ക്ലിക്ക് ചെയ്യുക. ഒട്ടുമിക്ക വിവരങ്ങളും അതിൽ ഓട്ടോ ഫില്ലായി വന്നിട്ടുണ്ടാകും. 

∙അതിൽ filing section ന് താഴെ Revised return after filing original return എന്നതാണ് എനേബിൾ ചെയ്യേണ്ടത്. ഇത് ഓട്ടോമാറ്റിക്കായി വന്നുകൊള്ളും ഇല്ലെങ്കിൽ നമ്മൾ ചെയ്യണം.

∙അതിനു താഴെ Enter receipt number of original return എന്ന് കാണം. അവിടെ നമ്പർ ഓട്ടോമാറ്റിക്കായി വന്നിട്ടുണ്ടാകും. ഇല്ലെങ്കിൽ ആദ്യം റിട്ടേൺ സമർപ്പിച്ചപ്പോൾ ലഭിച്ച റെസീപ്റ്റ് നമ്പർ ചേർക്കണം,

∙ഇനി എല്ലാം ആദ്യം റിട്ടേൺ സമർപ്പിച്ചപ്പോഴുള്ള നടപടികളാണ്. എവിടെയൊക്കെയാണ് തെറ്റ് പറ്റിയത് ആ ഭാഗങ്ങൾ ശരിയാക്കി റിട്ടേൺ വാലിഡേറ്റ് ചെയ്യുക. അതിനു ശേഷം സബ്മിറ്റ് ചെയ്യുക. വെരിഫൈ ചെയ്യാനും മറക്കരുത്. ഇതോടെ റിവൈസ്ഡ് റിട്ടേൺ സമർപ്പണം പൂർത്തിയായി.

റിട്ടേൺ ഫയൽ ചെയ്യുന്ന നടപടികൾ സംബന്ധിച്ച് സംശയം ഉണ്ടെങ്കിൽ എളുപ്പത്തിൽ എങ്ങനെ ഐ റ്റി.ആർ സ്വയം ഫയൽ ചെയ്യാം എന്ന മനോരമ ഓൺ ലൈനിലെ ട്യൂട്ടോറിയൽ പരമ്പര കാണുക.

( പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് ട്രയിനറുമാണ് ലേഖകൻ.  ഇ മെയ്ൽ jayakumarkk8@gmail.com)

English Summary : How to Rectify Mistakes After Filing Return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com