ഐറ്റിആർ: ശ്രദ്ധിക്കൂ! അവസാന നിമിഷം വരുത്തുന്ന തെറ്റുകൾ ഇവയാണ്
Mail This Article
അവസാന സമയം മാറ്റമൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ 2022 - 23 സാമ്പത്തികവര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച രാത്രി 12 മണികൊണ്ട് അവസാനിക്കും. പരസഹായമില്ലാതെ ഈ വര്‍ഷം സ്വയം ഓണ്‍ലൈനായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വായനക്കാരെ സഹായിക്കാനായി മനോരമ ഓണ്‍ലൈനില്‍ ആരംഭിച്ച ട്യൂട്ടോറിയൽ പരമ്പര പ്രയോജനപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു.
അവസാന മണിക്കൂറില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ തത്രപ്പെടുമ്പേള്‍ തെറ്റുകള്‍ വരാന്‍ സാധ്യത ഏറെയാണ്. തെറ്റുവരുത്താതിരിക്കാനും ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്ന് നോട്ടീസ് ക്ഷണിച്ചുവരുത്താതിരിക്കാനും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. എല്ലാ വരുമാനവും രേഖപ്പെടുത്തിയിരിക്കണം. ഒരു വരുമാനവും ഒളിച്ചുവയ്ക്കരുത്. പാന്‍ വഴി നമ്മുടെ എല്ലാ സാമ്പത്തിക ഇടാപുടകളും ആദായനികുതി വകുപ്പ അപ്പപ്പോള്‍ അറിയുന്നുണ്ട്.
2. എക്‌സംപ്റ്റ് ഇന്‍കം രേഖപ്പെടുത്തണം. അത് വിട്ടുപോകരുത്.
3. അര്‍ഹതയുള്ള എല്ലാ കിഴിവുകളും ക്ലെയിം ചെയ്തിരിക്കണം.
4. മുന്‍കൂര്‍ അധികമായി നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ (ടിഡിഎസ്) അത് ക്ലെയിം ചെയ്തിരിക്കണം.
5. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കിയിട്ടുണ്ട് എങ്കില്‍ അതും ക്ലെയിം ചെയ്യാന്‍ മറക്കരുത്.
6. മെഡിക്ലെയിം ഇൻഷുറൻസ് ഉണ്ടെങ്കിൽ വിട്ടു പോകരുത്.
7.എൻ.പി എസിൽ അധിക നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അതും വിട്ടു പോകരുത്.
8. ബാങ്ക് അക്കൗണ്ടുകളെല്ലാം രേഖപ്പെടുത്തണം.
9. ടാക്സ് റീഫണ്ട് ഉണ്ടെങ്കില്‍ അത് ഏതു അക്കൗണ്ടിലേക്കാണ് ക്രഡിറ്റ് ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യണം.
10. ആ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമായും പ്രീവാലിഡേറ്റ് ചെയ്തിരിക്കണം.
11. റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഇ വെരിഫൈ ചെയ്തിരിക്കണം.
12. ഇ വെരിഫൈ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിച്ചുകഴിഞ്ഞ് ലഭിക്കുന്ന അക്‌നോളഡ്ജ്‌മെന്റ് ഭാഗം പൂരിപ്പിച്ച് ഒപ്പിട്ട് ബാംഗ്ലൂരിലേക്ക് തപാല്‍മാര്‍ഗം 30 ദിവസത്തിനുള്ളിൽ അയച്ചുകൊടുക്കണം.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എൻട്ര പ്രണർഷിപ്പ് ട്രയിനറുമാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)
English Summary : Don't forget these Things While Doing Last Minute Income Tax Return Filing