ഐ.റ്റി.ആർ - ഇന്ന് നൽകാനായില്ലെങ്കിൽ പിഴയോടെ ഡിസംബർ 31 വരെ സമർപ്പിക്കാം
Mail This Article
ജൂലൈ 31നകം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ട. ഫൈന്‍ നല്‍കി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പിന്നെയും അവസരമുണ്ട്. ഇന്ന് രാത്രി 12 മണിക്ക് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫൈന്‍ നല്‍കി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആദായ നികുതി വകുപ്പ് അവസരം നല്‍കും. ബിലേറ്റഡ് ഐ.റ്റി.ആർ എന്നാണ് ഇതറിയപ്പെടുന്നത്.
ഡിസംബര്‍ 31 വരെ 5,000 രൂപ ഫൈന്‍ നല്‍കി റിട്ടേണ്‍ സമര്‍പ്പിക്കാം
അതിനും കഴിഞ്ഞില്ലെങ്കിൽ 2024 മാര്‍ച്ച് 31 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. പക്ഷേ 10,000 രൂപ ഫൈന്‍ നല്‍കണം. എന്നാല്‍ നികുതി വിധേയ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണ് എങ്കില്‍ പരമാവധി ഫൈന്‍ നല്‍കേണ്ടത് 1000 രൂപ മാത്രമാണ്. എന്നാല്‍ ആദായനികുതി പരിധിക്ക് താഴെ വരുമാനമുള്ളയാളാണ് നിങ്ങളെങ്കില്‍ ഫൈനില്ലാതെ തന്നെ അവസാന തിയതിക്ക് ശേഷവും റിട്ടേണ്‍ ഫയല്‍ ചെയ്യാം.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നില്ലെങ്കിലോ?
നിങ്ങള്‍ ആദായ നികുതിയിനത്തില്‍ ബാക്കി തുക അടയ്ക്കാനുള്ള ആള്‍ കൂടിയാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ചെയ്യുന്നതുവരെ കുടിശിക തുകയ്ക്ക് പലിശ നല്‍കേണ്ടിയും വരും. മാത്രമല്ല നികുതിദായകനുള്ള പല അവകാശങ്ങളും ഇല്ലാതാകുകയും ചെയ്യും. റീഫണ്ട് തുകയ്ക്ക് പലിശ ലഭിക്കില്ല. ഹൗസ് പ്രോപ്പര്‍ട്ടി ഒഴികയെുള്ള ലോസ് കാരിഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല.
നിങ്ങള്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നില്ല എങ്കില്‍ ആദായ നികുതി വകുപ്പ് നിങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കും. നിങ്ങള്‍ നല്‍കുന്ന മറുപടി അനുസരിച്ച് പിഴയോ ജയില്‍ ശിക്ഷയോ വരെ നേരിടേണ്ടിവന്നേക്കാം. ജയില്‍ ശിക്ഷ മൂന്നുമാസം മുതല്‍ രണ്ട് വര്‍ഷം വരെ നീണ്ടേക്കാം. ആദായ നികുതിയായി അടയ്‌ക്കേണ്ടിയിരുന്ന തുകയുടെ വലിപ്പം അനുസരിച്ചാണ് ശിക്ഷാ കാലാവധി നിശ്ചയിക്കുക.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് ട്രയിനറുമാണ് ലേഖകന്‍. ഇമെയ്ല്‍ jayakumarkk8@gmail.com)