പ്രധാനമന്ത്രി ഉറപ്പു നല്കുന്നതുപോലെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: നിർമല സീതാരാമൻ
Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകുന്നതുപോലെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.“ലോക്ക്ഡൗണും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രശ്നങ്ങളിലൂടെ കടന്നുപോയ അവസ്ഥയും ഉണ്ടായിരുന്നിട്ടും, ഇപ്പോൾ ഇന്ത്യ സുസ്ഥിരമായി വളരുന്നുണ്ട്. യഥാർത്ഥത്തിൽ ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്,” സീതാരാമൻ പറഞ്ഞു. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന യുവജനസംഖ്യയും വിദ്യാഭ്യാസത്തിന് കൂടുതൽ സാഹചര്യങ്ങളുള്ളതും, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ സാധ്യതയുള്ളതും സീതാരാമൻ ഉയർത്തിക്കാട്ടി.
മറ്റുള്ള രാജ്യങ്ങളുടെ ഓഹരി വിപണിയേക്കാൾ ഇന്ത്യയുടെ ഓഹരി വിപണിയും മറ്റു ബിസിനസ് സംരംഭങ്ങളും വളർച്ച രേഖപ്പെടുത്തുന്നതിനാൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ ആകുമെന്നാണ് പല വ്യവസായ പ്രമുഖരും സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നും വിദേശങ്ങളിൽ ജോലിക്ക് പോയിരുന്ന പലരും ഇന്ത്യയിൽ തിരിച്ചെത്തി സ്റ്റാർടപ്പുകൾ തുടങ്ങുന്നതും സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ സഹായിക്കുന്നുണ്ട്.
English Summary : Endian Economy is Booming