ജർമനിയില്‍ പോകാനിരിക്കുന്നവർക്ക് ആ സന്തോഷ വാർത്ത എത്തി !
Mail This Article
പഠനത്തിനും ജോലിയ്ക്കുമായി ജര്‍മനിയിൽ പോകാനിരിക്കുന്നവർക്ക് പുതുപ്രതീക്ഷ. ജർമനിയിൽ പൗരത്വ നിയമം പരിഷ്കരിക്കാനുള്ള നിർദേശം സർക്കാർ അവതരിപ്പിച്ചു. ഇതിനെ പറ്റിയുള്ള കാര്യങ്ങൾ പാർലമെന്റിന്റെ ഇരുസഭകളും ചർച്ച ചെയ്ത് തീരുമാനിക്കും. ഇരട്ട പൗരത്വം അനുവദിക്കുകയും 5 വർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാനുള്ള നടപടികൾ ആക്കുകയും ചെയ്യുന്നതാണ് നിർദ്ദേശിച്ചിരിക്കുന്ന പുതിയ മാറ്റം. അതായത് മുൻപ് 8 വര്‍ഷം ജർമനിയിലുണ്ടായിരുന്നെങ്കിൽ മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ നിയമം പാസായാൽ 5 വർഷത്തിൽ തന്നെ പൗരത്വത്തിനു അപേക്ഷിക്കാം. ജർമൻ ഭാഷ അറിയുന്നവർക്ക് 3 വർഷത്തിൽ തന്നെ പൗരത്വം ലഭിക്കുന്നതിനുള്ള സാധ്യതകളും ഉണ്ട്. വിദേശ തൊഴിലാളികളെ ആകർഷിച്ചു രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഈ നീക്കത്തിലൂടെ ജർമ്മനി ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്നും ഇപ്പോൾ ജർമനിയിൽ വിവിധ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയായിരിക്കും ഇത്.
English Summary : Good News about German Citizenship