ഉത്രാട ദിനത്തിൽ ആശ്വാസം;സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില ഇങ്ങനെ
Mail This Article
×
ഉത്രാട ദിനത്തിൽ ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസമായി ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വ്യാഴാഴ്ച വർധിച്ചാണ് സ്വർണം ഈ നിരക്കിലെത്തിയത്.ഓഗസ്റ്റ് 17 മുതൽ 21 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഓഗസ്റ്റ് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് സംസ്ഥാനത്തും സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകാതെ നിൽക്കുന്നത്. റെക്കോർഡ് ഉയരത്തിൽ നിന്നു ഇറങ്ങിയ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ സ്വർണത്തിന്റെ ഗതി നിർണയിക്കും.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.