ADVERTISEMENT

വിദേശ രാജ്യങ്ങളിലെ വലിയ സർവകലാശാലകളിൽ പഠിക്കുക നമ്മടെ നാട്ടിലും 'സാധാരണ കാര്യം' ആയിരിക്കുകയാണ്. ലക്ഷകണക്കിന് രൂപയാണ് ഓരോ വർഷവും വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി മാത്രം ഒഴുകുന്നത്. ഐവി ലീഗ് സ്ഥാപനങ്ങളിൽ പഠിക്കാൻ മിടുക്ക് ഉണ്ടായാൽ മാത്രം പോരാ പണവും അതിനനുസരിച്ച് വേണമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിസമ്പന്നരുടെയും, ബിസിനസ് പ്രമുഖരുടെയും മക്കൾക്ക് ഐവി ലീഗ് കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി ലക്ഷകണക്കിന് പണം കൊടുത്ത് വിദ്യാഭ്യാസ ദല്ലാൾമാർ വഴി അഡ്മിഷൻ സംഘടിപ്പിക്കുന്ന പതിവ് ഇപ്പോൾ ഇന്ത്യയിലും  സാധാരണമായിരിക്കുകയാണ്. 

ആഡംബര  കോളേജ് കൺസൾട്ടിങ് സേവന ദാതാക്കളാണ് ഇത് പണക്കാർക്ക് ശരിയാക്കി കൊടുക്കുന്നത്. 6 കോടിക്ക് മുകളിലാണ്  ഈ സേവനങ്ങൾക്ക് ഈടാക്കുന്നത് എന്ന  കണക്കുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. അഡ്മിഷൻ ലഭിച്ചതിനു ശേഷം ഫീസും മറ്റു ചെലവുകളും വേറെയും എടുക്കേണ്ടി വരും. എത്ര മുടക്കിയാലും തങ്ങളുടെ 'സ്റ്റാറ്റസിനനുസരിച്ച' ഒരു കോളേജ് അഡ്മിഷൻ മാത്രമാണ് പണക്കാരുടെ മനസിലുള്ളത് എന്ന് ചുരുക്കം. 

English Summary : Study in IVY League Universities is very Costly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com