സ്വർണവില വീണ്ടും തകർച്ചയിലേക്ക്?
Mail This Article
×
സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിഞ്ഞു സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 13,14 തീയതികളിലും ഇതേ വിലയിലാണ് വ്യാപാരം നടന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു. രാജ്യാന്തര വിപണിയിൽ യുഎസ് ഡോളറും ട്രഷറി യീൽഡും ഉയർന്നതിനാൽ ചൊവ്വാഴ്ച സ്വർണ വില ഇടിഞ്ഞിരുന്നു. അതേസമയം താൽക്കാലികമായി വില ഇടിഞ്ഞാലും ആഗോളതലത്തിൽ സാമ്പത്തിക അസ്ഥിരത തുടരുന്നതിനാൽ സ്വർണം തിളങ്ങിയേക്കും എന്ന സൂചനകളുമുണ്ട്.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.