ADVERTISEMENT

രാജ്യത്തെ  ശരാശരി റീട്ടെയിൽ ഉള്ളി വില 57 ശതമാനം ഉയർന്ന് കിലോയ്ക്ക് 47 രൂപയായതിനാൽ, ചില്ലറ വിപണിയിൽ ഒരു കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ കരുതൽ ഉള്ളിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഡൽഹിയിൽ ഇന്നലെ  ഉള്ളിയുടെ ചില്ലറ വിൽപന വില കിലോഗ്രാമിന് 40 രൂപയായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ കിലോയ്ക്ക് 30 രൂപയായിരുന്നു വില. ഓഗസ്റ്റ് പകുതി മുതൽ, ഏകദേശം 1.7 ലക്ഷം ടൺ ബഫർ ഉള്ളി 22 സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ കയറ്റി അയച്ചിട്ടുണ്ട്. കാലാവസ്ഥാ കാരണങ്ങളാൽ ഖാരിഫ് ഉള്ളി വിതയ്ക്കുന്നതിൽ കാലതാമസം വരുത്തിയതാണ്  ഉള്ളിയുടെ വരവ്  വൈകാൻ  കാരണം ."പുതിയ ഖാരിഫ് ഉള്ളി ഇപ്പോൾ എത്തിത്തുടങ്ങേണ്ടതായിരുന്നു, പക്ഷേ വന്നിട്ടില്ല. സംഭരിച്ച റാബി ഉള്ളി തീർന്നുപോകുകയും ഖാരിഫ് ഉള്ളിയുടെ വരവ് വൈകുകയും ചെയ്തതിനാൽ, വിതരണത്തിൽ കടുത്ത സാഹചര്യമുണ്ട്, ഇത് മൊത്തവ്യാപാര വിപണിയിലും ചില്ലറ വിപണിയിലും വില വർധിക്കാൻ കാരണമായി'  ഉപഭോക്‌തൃ കാര്യ മന്ത്രാലയത്തിലെ  ഉദ്യോഗസ്ഥർ പറയുന്നു. നടപ്പുവർഷത്തെ ഉള്ളി സ്റ്റോക്ക് സർക്കാർ ഇരട്ടിയാക്കിയിട്ടുണ്ടെന്നും ഇത് ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്തണമെന്നും വരും ദിവസങ്ങളിൽ വില കുറയുമെന്നും ഉപഭോക്‌തൃകാര്യ മന്ത്രാലയം പറയുന്നു.

English Summary:

Onion Price is Going Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com