ADVERTISEMENT

പാൻ കാർഡുകൾ  ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ പതിനൊന്നര കോടി പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കി. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് വ്യക്തികൾക്ക് ഐടി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല.റിട്ടേണുകൾ പ്രോസസ്സ് ചെയ്യാനോ , നികുതി റീഫണ്ട് ഇടപാടുകള്‍  നടത്താനോ പറ്റില്ല. റിട്ടേണുകളുടെ കാര്യത്തിൽ തീർപ്പുകൽപ്പിക്കാത്ത അവസ്ഥയുണ്ടായാൽ വ്യക്തികൾ പിന്നീട്  ഉയർന്ന നിരക്കിൽ നികുതി അടക്കേണ്ടതായും വരും. ബാങ്കുകളിലും, മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലും ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകും. ഓഹരി വ്യാപാരത്തിനും, നിക്ഷേപത്തിനും സാധിക്കാതെ വരും. കൂടാതെ പാൻ നിർബന്ധമുള്ള  മറ്റ് സാമ്പത്തിക ഇടപാടുകളും തടസ്സപ്പെടും. പാൻ പ്രവർത്തന രഹിതമായാൽ ഈമെയിലിലോ , ഫോണിലോ സന്ദേശം ലഭിക്കും.  പാൻ പ്രവർത്തന രഹിതമായാൽ, തിരിച്ചു പ്രവർത്തനക്ഷമമാക്കാൻ 15 ദിവസങ്ങൾ വേണ്ടി വരും. 

English Summary:

Did Your Pan Card Become Inactive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com