ADVERTISEMENT

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കില്ല എന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നതെങ്കിലും സാമൂഹ്യക്ഷേമപെന്‍ഷന്‍കാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ബജറ്റിനെ കാണുന്നത്. കൊടുക്കാനുള്ള പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം മുതലേ കൃത്യമായും സമയബന്ധിതമായും പെന്‍ഷൻ നല്‍കുമെന്നുമാണ് ബജറ്റ് പ്രഖ്യാപനം. ഇതുതന്നെ ക്ഷേമപെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട ഉയരുന്ന പരാതികള്‍ ചെവിക്കൊണ്ടെന്നും സര്‍ക്കാര്‍   അതിനു പരിഹാരം കാണാനുള്ള ശ്രമം കൈകൊണ്ടിട്ടുണ്ട് എന്നുള്ളതിനുമുള്ള വസ്തുതയാണ്. പക്ഷേ അതു 62 ലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക്  എത്രത്തോളം ഗുണം ചെയ്യുമെന്നതാണ് കണ്ടറിയേണ്ടത്.

പെന്‍ഷന്‍ കൃത്യമാക്കും

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൃത്യമായും സമയബദ്ധിതമായും കൊടുക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ 62 ലക്ഷത്തോളം ആളുകള്‍ക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്ന പ്രഖ്യാപനമാണിത്. ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ലെന്നും ധനമന്ത്രി വ്യക്തിമാക്കിയിട്ടുണ്ട്. മാസം 1600 രൂപ നിരക്കില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഇതു കൃത്യമായി കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടി മൂലം വൈകുന്ന നിലയുണ്ടെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതയ്ക്കായി രൂപീകരിച്ച കമ്പനി സമാഹരിച്ച് 35,000 കോടി രൂപയില്‍ 24,000 കോടി രൂപയും തിരച്ചടച്ചെങ്കിലും പുതുതായി പണം സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ പെന്‍ഷന്‍ നല്‍കാന്‍ നാമമാത്രമായ തുക നല്‍കുന്ന കേന്ദ്രം അതുപോലും കൃത്യമായി നല്‍കുന്നില്ല. അതേസമയം പെന്‍ഷന്‍ കമ്പനിയുടെ ധനസമാഹരണത്തെ സര്‍ക്കാരിന്റെ പൊതു കടമായി കണക്കാക്കി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം സാമൂഹ്യക്ഷേമ പെന്‍ഷന്‍ സമയബദ്ധിതമായി കൊടുത്തു തീര്‍ക്കുന്നതിനായി പ്രത്യേക നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചു. അതിനായി ഒരു ലിറ്റര്‍ വിദേശ മദ്യത്തിനു പത്തു രൂപ കൂട്ടുന്നതടക്കം വിഭവസമാഹരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Image Credit: Xworld/Shutterstock
Image Credit: Xworld/Shutterstock

കഴിഞ്ഞ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ കൊടുക്കാനായി ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ സെസ് കൃത്യമായി പിരിച്ചിട്ടും മാസങ്ങോളം പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ മുടങ്ങിയ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കാനും ഏപ്രില്‍ മുതല്‍ സമയബന്ധിതമായി പെന്‍ഷന്‍ കൊടുക്കുമെന്നുമുള്ള പ്രഖ്യാപനം എത്രത്തോളം പാലിക്കപ്പെടും എന്നതു കണ്ടു തന്നെ അറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com