മെഡിക്ലെയിം വാങ്ങാം, വൻ തുക ആദായ നികുതി ഇളവ് നേടാം
Mail This Article
വകുപ്പ് 80 സിയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആദായ നികുതി ഇളവ് കിട്ടുന്നത് ചില ചിലവുകൾക്കാണ്.
ഭവന വായ്പ കഴിഞ്ഞാല്‍ അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഇളവ് 80 സിയ്ക്ക് പുറത്തുകിട്ടുന്നത് മെഡിക്ലെയിം പോളിസിയിലാണ്. പ്രതിവര്‍ഷം മെഡിക്ലെയിം പ്രീമിയം ഇനത്തില്‍ മാത്രം ഒരു ലക്ഷം രൂപയുടെ കിഴിവ് കിട്ടും.
നിങ്ങള്‍ ഇതുവരെ മെഡിക്ലെയിം പോളിസിയില്‍ ചേര്‍ന്നിട്ടില്ലെങ്കില്‍ ഇതാണ് അതിന് പറ്റിയ സമയം. മാർച്ച് 31 വരെ വാങ്ങിയാല്‍ ( പേയ്മെന്റ് ഓൺലൈനായും നൽകാം) ഈ സാമ്പത്തിക വർഷം തന്നെ നേടാം.
നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിലുള്ളവരുടെയും ചികില്‍സയ്ത്ത് തുച്ഛമായ ഒരു തുക പ്രീമിയം കൊടുത്ത് വര്‍ഷം മുഴുവന്‍ ചികില്‍സയ്ക്ക് പണം ലഭ്യമാക്കുന്ന പോളിസികളാണ് മെഡിക്ലെയിം പോളിസികള്‍.
പോളിസി പ്രീമിയത്തിലുള്ള ഇന്‍കം ടാക്‌സ് ഇളവുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
∙നിങ്ങളുടെ ഭാര്യയും കൂട്ടികളും അടക്കമുള്ളവരില്‍ എല്ലാവരും 60 വയസിന് താഴെ പ്രായമുള്ളവരാണ് എങ്കില്‍ പ്രതിവര്‍ഷം 25,000 രൂപയുടെ വരെ മെഡിക്ലെയിം പ്രീമിയം അടവിന് ഇളവ് കിട്ടും.
∙60 വയസിനുതാഴെ പ്രായമുള്ള നിങ്ങളുടെ മാതപിതാക്കള്‍ക്കായി മെഡിക്ലെയിം വാങ്ങിയാല്‍ അതിന്റെ 25000 രൂപവരെയുള്ള പ്രീമിയം അടവിനും ഇളവ് കിട്ടും. അപ്പോള്‍ മൊത്തം 50,000 രൂപയുടെ പ്രീമിയം അടവിനാണ് ഇളവ് കിട്ടുക.
∙ഇനി നിങ്ങളുടെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് 60 വയസിനുമേലാണ് പ്രായം എങ്കില്‍ 50,000 രൂപയുടെവരെ പ്രീമിയം അളവിനാണ് ആ ഇനത്തില്‍ മാത്രം കിട്ടുക. അപ്പോള്‍ മൊത്തം ഇളവ് 75000 രൂപയായി ഉയരും.
∙ഇനി നിങ്ങളും ഭാര്യയും അടക്കമുള്ള സ്വന്തം കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും പ്രായം 60 വയസിനു മുകളിലാണ് എങ്കിലും നിങ്ങളുടെ മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ പ്രായം 60 വയസിന് മേല്‍ മുകളിലാണ് എങ്കിലും നിങ്ങളുടെ കുടുബാംഗങ്ങളുടെ പോളിസിയിന്മേല്‍ 50,000 രൂപയുടെ പ്രീമിയം അടവിനും മാതാപിതാക്കളുടെ പേരില്‍ പ്രീമിയം എടുത്താല്‍ 50,000 രൂപയുടെ പ്രീമിയം അടവിനും ഇളവ് കിട്ടും. ആകെ ഇളവ് ഒരു ലക്ഷം രൂപ.
ആദായ നികുതി ഇളവ് നേടി പ്രായമായ മാതാപിതാക്കൾക്ക് മെഡിക്ലെയിം സംരക്ഷണം നേടി കൊടുക്കാൻ മികച്ച അവസരമാണിത്.
(പെഴ്‌സണല്‍ ഫിനാന്‍സ് അനിലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയ്ല്‍ ചെയ്യാം. jayakumarkk8@gmail.com)