നിങ്ങളുടെ പാനും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ? സ്റ്റാറ്റസ് നോക്കാം
Mail This Article
പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണോ നിങ്ങൾ. ആ വിശ്വാസം തെറ്റാണെങ്കിൽ നികുതിയിനത്തിൽ വലിയ നഷ്ടം സംഭവിക്കാം. അതൊഴിവാക്കാൻ ഇവ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. അതിന് www.incometax.gov.in എന്നതിൽ പോകുക. എന്നിട്ട് ക്വിക് ലിങ്ക്‌സിൽ നിന്ന് ലിങ്ക് ആധാര്‍ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക. നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക. അതിനു ശേഷം വ്യൂ ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്നതില്‍ ക്ലിക് ചെയ്യുക അപ്പോൾ നിങ്ങളുടെ സ്റ്റാറ്റസ് സ്‌ക്രീനില്‍ തെളിയും. ലിങ്ക് ചെയ്തിട്ടില്ല എന്നാണെങ്കിൽ ഉടനെ തന്നെ അതു ചെയ്യുക.
ഇനി യുഐഡിഎഐ നിങ്ങളുടെ അപേക്ഷയില്‍ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതേ ഉള്ളൂ എന്നാണ് കാണിക്കുന്നതെങ്കിൽ അൽപം കാത്തിരിക്കുക. എന്നിട്ട് വീണ്ടും സ്റ്റാറ്റസ് ചെയ്ത് ലിങ്കായി എന്നു ഉറപ്പാക്കണം.