ADVERTISEMENT

എല്ലാവരും ഇപ്പോള്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ വര്‍ഷം വരെ ഐറ്റിആര്‍ ഫോമില്‍ ഏതു റെജിം വേണം എന്ന് തിരഞ്ഞെടുക്കാമായിരുന്നെങ്കിൽ ഈ വര്‍ഷം മുതല്‍ ഡീഫോള്‍ട്ട് ആയി ന്യൂ ടാക്‌സ് റെജിം സെറ്റ് ചെയ്തിരിക്കുകയാണ്.

ചില കാര്യങ്ങള്‍ പ്രത്യേകം ചെയ്തില്ലെങ്കില്‍ ഐറ്റിആര്‍ 4 ഫോമില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് ഓള്‍ഡ് റെജിം സ്വീകരിക്കാന്‍ കഴിയില്ല. ഇളവുകള്‍ക്കൊന്നും അര്‍ഹതയുണ്ടായിരിക്കുകയുമില്ല. ഇളവുകളും ആനൂകൂല്യങ്ങളും പ്രതീക്ഷിച്ച് നടത്തിയ നിക്ഷേപങ്ങളെല്ലാം പാഴാകുകയും ചെയ്യും. അതുകൊണ്ട് ശമ്പള വരുമാനത്തോടൊപ്പം ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ കൂടി വരുമാനമുള്ളവര്‍ ഉന്നയിക്കുന്ന പ്രധാന സംശയങ്ങളും ഉത്തരങ്ങളും ഇതാ:

1. ഐറ്റിആര്‍ ഫോം 3 അല്ലെങ്കിൽ 4ൽ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് ഓള്‍ഡ് ടാക്‌സ് റെജിം സ്വീകരിക്കാന്‍ കഴിയില്ലേ?

∙കഴിയും. പക്ഷേ അവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യും മുമ്പ് മറ്റൊരു ഫോം വിജയകരമായി ഫയല്‍ ചെയ്ത് അക്‌നോളജ്മെന്റ് നമ്പര്‍ കരസ്ഥമാക്കണം.

2. ഏതാണ് ആ ഫോം. എന്താണ് കൂടുതല്‍ വിശദാംശങ്ങള്‍?

∙FORM 10IEA ആണ് ഐറ്റിആര്‍ 3, ഐറ്റിആര്‍ 4 എന്നിവ ഫയല്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഫയല്‍ ചെയ്തിരിക്കേണ്ട ഫോം.

3.എങ്ങനെയാണ് ഈ ഫോം ഫയല്‍ ചെയ്യേണ്ടത്

Tax-22-

∙ഇന്‍കം ടാക്‌സ് ഇ ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ഡാഷ്‌ബോര്‍ഡിന് തൊട്ടടുത്ത് വലതുവശത്തായി കാണുന്ന ഇ ഫയലില്‍ ക്ലിക്ക് ചെയ്ത് ഇന്‍കം ടാകസ് ഫോംസില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിന്ന് ഫോം 10-IEA തിരഞ്ഞെടുക്കുക. Determination of tax in certain special cases (Form 10-IEA)

Application for exercise/withdrawal of option under section 115BAC of the Income-tax Act,1961എന്നതിന്റെ വലതുവശത്ത് ഫയല്‍ നൗ എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലളിതമായ ചില വിവരങ്ങള്‍ നല്‍കി ഫോം ഫയലിങും വെരിഫിക്കേഷനും പൂര്‍ത്തിയാക്കുക. കഴിഞ്ഞവര്‍ഷം ഏത് റെജിമാണോ സ്വീകരിച്ചത് അതില്‍ നിന്ന് മാറ്റം വരുത്താനാണ് ഈ ഫോം. വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതോടെ അക്‌നോളഡ്ജ്‌മെന്റ് ലഭിക്കും. ഇതിലെ നമ്പര്‍ രേഖപ്പെടുത്തി വയ്ക്കുക.

∙ഇതിനുശേഷം ഐറ്റിആര്‍ ഫയലിങിലേക്ക് കടക്കുക. പെഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ വെരിഫൈ ചെയ്യുന്ന ഭാഗത്ത്

Have you exercised the option u/s 115BAC(6) of Opting out of new tax regime? എന്ന ചോദ്യത്തിന് യെസ് എന്ന് ഉത്തരം നല്‍കുക.

( If option other than ‘No’ is selected, please furnish date of filing and Acknowledgement

number of Form 10-IEA)

ഇതിനുതാഴെ Form 10-IEA യുടെ അക്‌നോളഡ്ജ് നമ്പര്‍ രേഖപ്പെടുത്താനുള്ള കോളത്തില്‍ അത് രേഖപ്പെടുത്തി ഫയലിങ് നടപടികളുമായി മുന്നോട്ടുപോകാം.

(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary:

Income Tax Return and Old Tax Regime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com