ADVERTISEMENT

ആദായ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി എന്നറിയിക്കുന്ന ഒരു മെസേജ് നിങ്ങൾക്ക് കിട്ടിയോ? ആഹാ, റിട്ടേൺ ഫയൽ ചെയ്യാൻ ഇനിയും സമയമുണ്ടല്ലോ എന്നാശ്വസിക്കാൻ വരട്ടെ, ഇത് വ്യാജ സന്ദേശമാണെന്ന് ആദായ നികുതി വകുപ്പ് നികുതി ദായകർക്ക് മുന്നറിയിപ്പ് നൽകുന്നു.

റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണെന്നും മാറ്റമില്ലെന്നും ആദായ നികുതി വകുപ്പിന്റെ അറിയിപ്പ്. സോഷ്യൽ മീഡിയയിൽ ഐടിആർ ഇ ഫയലിങ് തിയതി ആഗസ്റ്റ് 31 വരെ നീട്ടി എന്ന സന്ദേശം പ്രചരിക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും ആണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. ഐടിആർ സംബന്ധിച്ച വിവരങ്ങൾക്കായി  IncomeTaxIndia യുടെ ഔദ്യോഗിക വെബ്സൈറ്റും പോർട്ടലും സന്ദർശിക്കാനാണ് വകുപ്പ് നിർദേശം. ഇൻകം ടാക്സ് റീഫണ്ട് സംബന്ധിച്ച് കറങ്ങി നടക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ചും നികുതി ദായകർ ജാഗരൂകരാകണമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

English Summary:

Income Tax Department Warned AgainstFraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com