ADVERTISEMENT

സെപ്റ്റംബറിൽ നിങ്ങളെ ബാധിക്കുന്ന ചില സാമ്പത്തിക മാറ്റങ്ങൾ വരുന്നുണ്ട്. എൽപിജി സിലിണ്ടർ വില മുതൽ ക്രെഡിറ്റ് കാർഡ് നിയന്ത്രണങ്ങൾ വരെയുള്ള  കാര്യങ്ങൾ ഇതിൽപ്പെടും.
സൗജന്യ ആധാർ അപ്‌ഡേറ്റ്

യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സൗജന്യ ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള  കാലയളവ് 2024 സെപ്റ്റംബർ 14 വരെ നീട്ടി. വിവരങ്ങൾ ഉൾപ്പെടുത്താൻ  കൂടുതൽ സമയം അനുവദിച്ചു.
ഇത് അപ്‌ഡേറ്റ് ചെയ്യുന്നതിന്, തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖകളും യുഐഡിഎഐ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യണം.

aadhaar3

LPG, CNG-PNG, വ്യോമയാന ഇന്ധന വിലകളിലെ മാറ്റങ്ങൾ

ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്), സിഎൻജി-പിഎൻജി എന്നിവയുടെ വിലകൾ ഈ മാസം ഉയർത്താൻ സാധ്യതയുണ്ട്. ഇത് വിമാന യാത്ര കൂലിയും,ചരക്കുകളുടെ സേവനങ്ങളുടെ നിരക്കും വർധിപ്പിച്ചേക്കാം. ഗാർഹിക, വാണിജ്യ എൽ പി ജി വിലകളിലും എല്ലാ മാസവും  മാറ്റങ്ങൾ ഉണ്ടാകാറുണ്ട്


വഞ്ചനാപരമായ കോളുകൾക്കെതിരെ കർശന നടപടി

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വർധിച്ചുവരുന്ന വഞ്ചനാപരമായ കോളുകളും സ്പാം സന്ദേശങ്ങളും തടയാൻ പുതിയ നടപടികൾ അവതരിപ്പിക്കുന്നു. ടെലിമാർക്കറ്റിങ് സേവനങ്ങൾ സെപ്തംബർ 30 ഓടെ പതുക്കെ  ബ്ലോക് ചെയിൻ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഈ നടപടി സുരക്ഷ വർദ്ധിപ്പിക്കുകയും അനാവശ്യ കോളുകളും സന്ദേശങ്ങളും കുറയ്ക്കുകയും ചെയ്യും.

ക്രെഡിറ്റ് കാർഡ് നിയന്ത്രണങ്ങൾ



ക്രെഡിറ്റ് കാർഡ് നിയമത്തിലെ മാറ്റങ്ങൾ റിവാർഡ് പോയിൻ്റുകളുമായും പേയ്‌മെൻ്റ് ഷെഡ്യൂളുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, എച്ച്‌ഡിഎഫ്‌സി ബാങ്ക് യൂട്ടിലിറ്റി ഇടപാടുകളിൽ റിവാർഡ് പോയിൻ്റുകൾ പരിമിതപ്പെടുത്തും.പല ബാങ്കുകളും ചില സേവനങ്ങൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ റിവാർഡ് പോയിന്റുകൾ നൽകില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അമൃത് കലശ്-വി കെയർ

എസ് ബി ഐ ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ അമൃത് കലശ്, വി കെയർ  പദ്ധതിയിൽ നിക്ഷേപിക്കാം.
400 ദിവസത്തെ എഫ്‌ഡിയായ എസ്‌ബിഐ അമൃത് കലശ് പൊതുജനങ്ങൾക്ക് 7.1 ശതമാനം പലിശയും  മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശയും  വാഗ്ദാനം ചെയ്യുന്നു. മറ്റ് വലിയ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സമാന കാലാവധിയുള്ള FD-കളേക്കാൾ കൂടുതലാണ് പലിശ നിരക്ക്. എസ്ബിഐ വീ-കെയർ മുതിർന്ന പൗരന്മാർക്ക് 5-10 വർഷത്തെ കാലയളവിൽ 7.50 ശതമാനം പലിശ നൽകുന്ന പ്രത്യേക FD ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com