ADVERTISEMENT


തൊഴിലാളികളുടെ കുറഞ്ഞ കൂലി നിരക്ക് 1,035 രൂപയായി ഉയർത്തി. തൊഴിൽ മന്ത്രാലയത്തിൻ്റെ അറിയിപ്പ് അനുസരിച്ച് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കാനാണ് ഈ മാറ്റം. നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. വിവിധ വിഭാഗങ്ങളിലെ നിരക്ക് വർധനവ് ഇങ്ങനെയാണ്:

∙ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും സായുധ ഗാർഡുകൾക്കും പ്രതിദിനം 1,035 രൂപ (പ്രതിമാസം 26,910 രൂപ) നൽകും.

∙വിദഗ്ധ തൊഴിലാളികൾക്ക് ( ക്ലറിക്കൽ, സെക്യൂരിറ്റി ഉൾപ്പെടെ) പ്രതിദിനം 954 രൂപ (പ്രതിമാസം 24,804 രൂപ) ലഭിക്കും.

∙അർദ്ധ വിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ വേതനം നൽകും.

∙അവിദഗ്ധ തൊഴിലാളികൾക്ക് (തൂത്തുവാരൽ, വൃത്തിയാക്കൽ, ലോഡിംഗ്, ഇറക്കൽ) പ്രതിദിനം 783 രൂപ അല്ലെങ്കിൽ പ്രതിമാസം 20,358 രൂപ നൽകും.

# നിർമ്മാണം, ലോഡിങ്, അൺലോഡിങ്, ക്ലീനിങ്, ഖനനം, കൃഷി തുടങ്ങിയ മേഖലകളിൽ ഉൾപ്പെടുന്ന തൊഴിലാളികൾ, പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികൾ ഈ വേതന വർദ്ധനവ് ബാധകമായിരിക്കും .

English Summary:

Big news for the unorganized sector! Minimum wage boosted to Rs 1035 per day. Check the new rates for various job roles, applicable from October 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com