ക്ലെയിം വേളയിൽ ഓടാതിരിക്കാൻ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
Mail This Article
60 വയസു കഴിഞ്ഞാല്‍ പിന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ഒക്കെ കിട്ടാന്‍ നല്ല ബുദ്ധിമുട്ടാണ്. വയസ് കൂടുന്നതിനനുസരിച്ച് നല്ല ഇന്‍ഷുറന്‍സ് എടുത്തില്ലെങ്കില്‍ പിന്നെ ക്ലെയിം കിട്ടാന്‍ നമ്മള് ഓടേണ്ടിവരും. അതിനാല്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കേണം
പ്രായം
പ്രായവുമായുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ പോളിസി എടുക്കുന്നതാണ് നല്ലത്.
60-80 വയസാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ഇന്‍ഷുറന്‍സ് കവറേജ് വാഗ്ദാനം ചെയ്യുന്നത്. മിക്ക പോളിസികളിലും പ്രവേശന പ്രായപരിധിയുണ്ട്. അതിനാല്‍ പ്രായപരിധി ബാധകമല്ലാത്ത കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസി എടുക്കുക. പോളിസിയെ കുറിച്ച് അറിഞ്ഞിരിക്കണം.
മുതിര്‍ന്ന പൗരന്മാരുടെ പോളിസികളില്‍ പരരക്ഷ നല്‍കാത്ത രോഗങ്ങള്‍, ആശുപത്രികള്‍ എന്നിവ ഉണ്ടാകും. ഇവ മുന്‍കൂട്ടി അറിഞ്ഞിരിക്കണം. അവസാന നിമിഷം കയ്യിലെ പണം പോകാതിരിക്കാന്‍ ഇത് ഉപകരിക്കും.
താരതമ്യം ചെയ്യുക
പല ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്നുണ്ട്. അതിനാല്‍ മൂന്നോ നാലോ ഇന്‍ഷുറന്‍സ് കമ്പനികളുടെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ അറിഞ്ഞു വയ്ക്കുക. ഇതില്‍ കൂടുതല്‍ നേട്ടം ലഭിക്കുന്നത് നോക്കി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
മെഡിക്കല്‍ പരിശോധനകള്‍
മുതിര്‍ന്ന പൗരന്മാരായത് കൊണ്ട് തന്നെ മെഡിക്കല്‍ പരിശോധന ആവശ്യമാണ്. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ പരിശോധന ചെലവ് വഹിക്കാറുണ്ട്.പരിശോധനകള്‍ക്ക് മുമ്പ് തന്നെ ഇത്തരം ചെലവുകളെക്കുറിച്ച് ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണയില്‍ എത്തണം. മറ്റു ചിലര്‍ പരിശോധനയില്‍ കര്‍ശന നിയന്ത്രണങ്ങളും കൊണ്ട് വരും.
കാത്തിരിപ്പ്
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ കാത്തിരിപ്പ് കാലയളവുണ്ട്. രണ്ട് മുതല്‍ നാല് വര്‍ഷം കാത്തിരിക്കേണ്ടിവരും. മാത്രമല്ല ഈ സമയങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കണമെന്നും ഇല്ല. അതിനാല്‍ കാത്തിരിപ്പ് കാലയളവിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞുവേണം പോളിസി തിരഞ്ഞടുക്കാന്‍.
നെറ്റ് വര്‍ക്ക് ആശുപത്രികള്‍
ആശുപത്രികളുടെ വിപുലമായ ശൃംഖലയുള്ള പോളിസികള്‍ തിരഞ്ഞെടുക്കുക. മുതിര്‍ന്ന പൗരന്മാര്ക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ഇത് ഉറപ്പാക്കുന്നു.
കോ-പേയ്മെന്റ്
മുതിര്‍ന്ന പൗരന്മാരുടെ പോളിസികള്‍ക്ക് കോ-പേയ്മെന്റ് നിബന്ധനകൾ ഉണ്ടായിരിക്കാം, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി മെഡിക്കല്‍ ചെലവിന്റെ ഒരു ശതമാനം വഹിക്കേണ്ടതുണ്ട്. കൂടാതെ, പോളിസികള്‍ക്ക് നിര്‍ദ്ദിഷ്ട ചികിത്സകളില്‍ ഉപപരിധികള്‍ ഉണ്ടായിരിക്കാം. ഇവ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് നല്ലതാണ്.