ഇന്ത്യന്‍ ഓഹരി വിപണിയില്‍ എന്‍.ആര്‍.ഐ നിക്ഷേപത്തിന് പ്രോല്‍സാഹനം
Mail This Article
വിദേശ ഇന്ത്യാക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണയിലുള്ള നിക്ഷേപത്തിന് ധനകാര്യമന്ത്രി പ്രഖ്യാപിച്ച പോല്‍സാഹനം ഏറെ പ്രതീക്ഷ നല്‍കുന്നു. രാജ്യത്തെ പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെയുള്ള സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളിലെ നിക്ഷേപത്തില്‍ നിന്ന് നേരത്തെ എന്‍ആര്‍ഐകളെ ഒഴിവാക്കിയിരുന്നു. നിലവില്‍ എന്‍.ആര്‍.ഐകള്‍ക്ക് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം പ്രകാരം മാത്രമേ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപം അനുവദിച്ചിരുന്നത്.
ഇതുപ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങിയശേഷമായിരുന്നു നിക്ഷേപം സാധ്യമായിരുന്നുള്ളൂ. എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമിനെ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് റൂട്ടുമായി ലയിപ്പിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സെബി ഇതുസംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ മുന്നോട്ടവെച്ചിരുന്നു. എന്‍ആര്‍ഐ ഫണ്ട് വരവ് കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യം.