ADVERTISEMENT

സമ്പത്തു കെട്ടിപ്പടുക്കുന്നതിനായുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ വ്യക്തിഗത സവിശേഷതകള്‍ കണക്കിലെടുത്താവണമല്ലോ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍. നഷ്ട സാധ്യതകള്‍ നേരിടാനുള്ള കഴിവും നിക്ഷേപത്തിന്റെ സുരക്ഷിതത്വവും പിന്‍വലിക്കുന്നതു സംബന്ധിച്ച നിബന്ധനകളുമെല്ലാം ഇവിടെ ആഴത്തില്‍ വിലയിരുത്തണം. നിങ്ങളുടെ വ്യക്തിഗത സവിശേഷതകള്‍ വിലയിരുത്തി നഷ്ടസാധ്യത ഏറ്റവും കുറഞ്ഞതും വലിയ നേട്ടം നല്‍കുന്നതുമായ നിക്ഷേപങ്ങള്‍ കണ്ടെത്തിയതു കൊണ്ടു മാത്രം ആസൂത്രണം അവസാനിക്കുന്നില്ല. നിങ്ങള്‍ക്കാവശ്യമുള്ള വേളയില്‍ മാറ്റങ്ങള്‍ വരുത്താനാവുന്നതും അതേ സമയം സ്ഥിരതയുള്ളതും ആയിരിക്കണം മൊത്തം നിക്ഷേപങ്ങള്‍. ഇത്തരത്തിലൊരു നിക്ഷേപ പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ അതില്‍ വലിയൊരു പങ്കു വഹിക്കാനാവുന്ന മേഖലയാണ് സ്ഥിര നിക്ഷേപങ്ങളുടേത്. പക്ഷേ, ശരിയായ സ്ഥാപനത്തില്‍ നിന്നായിരിക്കണം അതു തെരഞ്ഞെടുക്കേണ്ടതെന്നു മാത്രം,  സ്ഥിര നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ നിക്ഷേപങ്ങളെ സ്മാര്‍ട്ട്് ആയി ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. 

സൗകര്യപ്രദമായ കാലാവധി തെരഞ്ഞെടുക്കുക

ദീര്‍ഘമായൊരു ലോക്ക് ഇന്‍ പിരിയഡാണു നിങ്ങളുടെ നിക്ഷേപത്തിനുള്ളതെങ്കില്‍ അത്രയും കാലം ആ പണം ഉപയോഗിക്കുന്നതിനു കഴിയില്ല. മുന്‍ നിശ്ചയ കാലത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ ചില സാഹചര്യങ്ങളിലൊഴികെ അതിന്റെ കാലാവധി കഴിയും വരെ നിങ്ങള്‍ക്കാ പണം ലഭിക്കുകയുമില്ല. എന്നാല്‍ സ്ഥിര നിക്ഷേപത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യസ്തമായ കാലാവധികള്‍ തെരഞ്ഞെടുക്കുവാന്‍ അവസരമുണ്ട്. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന കാലാവധിക്കനുസരിച്ചുള്ള സാധ്യതകള്‍ മനസിലാക്കാന്‍ ബജാജ് ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങളുടെ വരുമാനത്തെക്കുറിച്ചു പരിശോധിക്കാം. ഇവിടെ കാലാവധിക്കു ശേഷം പലിശ ലഭിക്കുന്ന വിധത്തില്‍ 36 മാസത്തേക്കു നിക്ഷേപിക്കുകയാണെങ്കില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.75 ശതമാനത്തോളവും സാധാരണ നിക്ഷേപകര്‍ക്ക് 8.35 ശതമാനത്തോളവും പലിശ ലഭിക്കും. 

മറ്റു ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. പുതിയ ഒരു ഉപഭോക്താവ് ഒരു ലക്ഷം രൂപ ഒരു വര്‍ഷത്തേക്കു നിക്ഷേപിക്കുകയാണെങ്കില്‍ എട്ടു ശതമാന പലിശ നിരക്കില്‍  8,000 രൂപ പലിശ അടക്കം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,08,000 രൂപയായിരിക്കും ലഭിക്കുക. രണ്ടു വര്‍ഷത്തേക്കാണെങ്കില്‍ 8.05 ശതമാനം നിരക്കില്‍ 16,748 രൂപ പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 16.7 ശതമാനം വരുമാനത്തോടെ 1,16,748 രൂപ ലഭിക്കും.  മൂന്നു വര്‍ഷത്തേക്കു നിക്ഷേപിക്കുമ്പോള്‍ 8.35 ശതമാനം നിരക്കില്‍ 27,200 രൂപ പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 27.2 ശതമാനം നേട്ടത്തോടെ 1,27,200 രൂപയാവും ലഭിക്കുക. 

ഇനി മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ ഒരു ലക്ഷം രൂപ ഒരു വര്‍ഷത്തേക്കു നിക്ഷേപിക്കുകയാണെങ്കില്‍ 8.35 ശതമാന പലിശ നിരക്കില്‍  8,350 രൂപ പലിശ അടക്കം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,08,350 രൂപയായിരിക്കും ലഭിക്കുക. രണ്ടു വര്‍ഷത്തേക്കാണെങ്കില്‍ 8.40 ശതമാനം നിരക്കില്‍ 17,506 രൂപ പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 17.5 ശതമാനം വരുമാനത്തോടെ 1,17,506 രൂപ ലഭിക്കും.  മൂന്നു വര്‍ഷത്തേക്കു നിക്ഷേപിക്കുമ്പോള്‍ 8.70 ശതമാനം നിരക്കില്‍ 28,437 രൂപ പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 28.4 ശതമാനം നേട്ടത്തോടെ 1,28,437 രൂപയാവും ലഭിക്കുക. 

നഷ്ടസാധ്യതകള്‍ സന്തുലനം ചെയ്യാം

നിങ്ങള്‍ നിക്ഷേപം നടത്തുന്നത് എവിടെയായാലും അവയ്‌ക്കെല്ലാം അടിസ്ഥാനപരമായി ചില നഷ്ട സാധ്യതകളുണ്ട്. വിപണി അധിഷ്ഠിതവും ഉയര്‍ന്ന വരുമാനമുള്ളതുമായ നിക്ഷേപ പദ്ധതികള്‍ക്കു നഷ്ട സാധ്യതയും കൂടും. ഇതേ സമയം സ്ഥിര നിക്ഷേപങ്ങളില്‍ നിങ്ങളുടെ നിക്ഷേപത്തിന് വരുമാനം ഉറപ്പു നല്‍കുന്നുണ്ട്. വിപണിയുടെ ചാഞ്ചാട്ടങ്ങളുമായി ഇതിനു ബന്ധമില്ലാത്തതാണ് നിക്ഷേപ സമയത്തു വാഗ്ദാനം ചെയ്ത നേട്ടം ലഭിക്കുന്നതിനിടയാക്കുന്നത്. ഇതിനു പുറമെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ ദേശീയ, അന്തര്‍ദേശീയ ഏജന്‍സികള്‍ വിലയിരുത്തി ക്രെഡിറ്റ് റേറ്റിങും നല്‍കുന്നുണ്ട്. അവയെ നിങ്ങള്‍ക്കു റാങ്കു ചെയ്യുകയും തെരഞ്ഞടുക്കുകയുമാവാം എന്നാണിതു കൊണ്ട്  അര്‍ത്ഥമാക്കുന്നത്. ഇങ്ങനെ വിശകലനം ചെയ്ത ശേഷം സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ നിങ്ങള്‍ക്കു താങ്ങാനാവുന്ന നഷ്ട സാധ്യത അനുസരിച്ചു നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാനാവും. 

ആവശ്യമുള്ളപ്പോള്‍ പണം ലഭിക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പു നടത്തുക

സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിക്കു മുന്‍പേ പിന്‍വലിക്കുവാനുള്ള അവസരമുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ മികച്ചത് ആവശ്യമെങ്കില്‍ ഇടവേളകളില്‍ പലിശ ലഭിക്കുന്ന രീതി തെരഞ്ഞെടുക്കുന്നതാണ്. ശമ്പളത്തോടൊപ്പം ഈ വരുമാനം കൂടി വേണമെന്നുള്ളവര്‍ക്ക് ഇങ്ങനെ കൃത്യമായ ഇടവേളകളില്‍ പലിശ ലഭിക്കുന്ന രീതി തെരഞ്ഞെടുക്കാം. കൃത്യമായ കാലയളവില്‍ ലിക്വിഡിറ്റി സാധ്യമാക്കുന്നു എന്നതാണ് സ്ഥിര നിക്ഷേപങ്ങളുടെ ഈ സവിശേഷതയുടെ ഗുണം. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന മറ്റു നിക്ഷേപ പദ്ധതികള്‍ക്കൊന്നുമില്ലാത്ത ഈ ഗുണമാണ് സ്ഥിര നിക്ഷേപത്തെ നിങ്ങളുടെ പദ്ധതികളിലെ ഒഴിവാക്കാനാവാത്ത ഇനമാക്കി മാറ്റുന്നത്. 

സാമ്പത്തിക ആസൂത്രണം സാധ്യമാക്കുന്നു

നിക്ഷേപ ആസൂത്രണത്തില്‍ ഒരു പരിധി വരെ കൃത്യത ഉറപ്പാക്കി മുന്നോട്ടു പോകാന്‍ സ്ഥിര നിക്ഷേപങ്ങള്‍ സഹായകമാകും. വിപണിയുമായി ബന്ധിപ്പിക്കാതെയുള്ളതും മറ്റു നിക്ഷേപ പദ്ധതികളേക്കാള്‍ സ്ഥിരതയും റേറ്റിങും ഉള്ളതുമാണെന്ന സവിശേഷതകളാണ് സ്ഥിര നിക്ഷേപത്തിന് ഈ ഗുണം ലഭ്യമാക്കുന്നത്. എന്നാല്‍ നിങ്ങളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് ആശങ്ക വേണ്ട എന്നല്ല ഇവയെല്ലാം അര്‍്ത്ഥമാക്കുന്നത്. സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങള്‍, എണ്ണ വില, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയെല്ലാം നിങ്ങളുടെ വരുമാനത്തെ ബാധിച്ചേക്കാം. നിക്ഷേപങ്ങള്‍ നടത്തും മുന്‍പ് ഒരു എഫ്ഡി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിക്ഷേപത്തെ കുറിച്ചു മനസിലാക്കുകയും കൂടുതല്‍ മൂല്യങ്ങള്‍ നേടുകയും ചെയ്യാം. 

നിങ്ങളുടെ നിക്ഷേപത്തിലൂടെ വരുമാനമുണ്ടാക്കാന്‍ മാതമല്ല നിങ്ങളുടെ മൊത്തം നിക്ഷേപങ്ങളുടെ മേല്‍ നിയന്ത്രണം നേടുവാന്‍ കൂടി സഹായിക്കുന്നതാണ് മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍. ഇവ കണക്കിലെടുത്ത് ബജാജ് ഫിനാന്‍സ് ഫിക്‌സഡ് ഡെപോസിറ്റു പോലുള്ള സ്ഥിര നിക്ഷേപങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് നിങ്ങളുടെ നിക്ഷേപ പദ്ധതി എന്ന്് ഉറപ്പാക്കുന്നത് മികച്ച വരുമാനവും മറ്റു മൂല്യ വര്‍ധിത സേവനങ്ങളും ലഭിക്കാന്‍ സഹായിക്കും. 

ഇവയ്‌ക്കെല്ലാം പുറമെ ഐസിആര്‍എയുടെ എംഎഎഎ, ക്രിസിലിന്റെ എഫ്എഎഎ, എസ് ആന്റ് പി ഗ്ലോബലിന്റെ ബിബിബി റേറ്റിങുകളുടെ ബലത്തില്‍ നിങ്ങളുടെ പണം സുരക്ഷിത കരങ്ങളിലാണെന്നും ഉറപ്പിക്കാം. കുറഞ്ഞത് 25,000 രൂപ നിക്ഷേപത്തോടെ ഇതിനായി ഓണ്‍ലൈന്‍ അപേക്ഷയും നല്‍കാം. മള്‍ട്ടി ഡിപോസിറ്റ് സൗകര്യം, ഓട്ടോ റിന്യൂവല്‍ തുടങ്ങിയവും ഇതോടൊപ്പം ഉപയോഗിക്കാനാവും. 

സ്ഥിര നിക്ഷേപ പദ്ധതി നല്‍കുന്ന നേട്ടങ്ങളില്‍ ഏതാനും ചിലതു മാത്രമാണിത്. അവയെല്ലാം പ്രയോജനപ്പെടുത്തുവാനായി ഒരു ഓണ്‍ലൈന്‍ അപേക്ഷ  പൂരിപ്പിച്ച് ഒരു പ്രതിനിധിയില്‍ നിന്ന് സഹായം തേടാനുമാവും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com