നിക്ഷേപവും സമ്പാദ്യവും തമ്മിലെന്ത്?
Mail This Article
സമ്പാദ്യവും നിക്ഷേപവും തമ്മില്‍ എന്താണു വ്യത്യാസം? വ്യക്തിഗത സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ടു സാധാരണയായി ഉപയോഗിക്കുന്ന ഈ രണ്ടു പദങ്ങളും എന്താണെന്നു സംശയം തോന്നുന്നതു സ്വാഭാവികം. പൊതുവായി നോക്കുമ്പോള്‍ ഈ രണ്ടു വിഭാഗങ്ങളുടേയും ലക്ഷ്യം ഒന്നു തന്നെയാണ്. നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുക. അതേ സമയം ഇവ രണ്ടിന്റേയും ഉദ്ദേശം, രീതി, നഷ്ട സാധ്യതകള്‍ എന്നിവയെല്ലാം വ്യത്യസ്തവുമാണ്.
സമ്പാദിക്കുക എന്നാല്‍ നിങ്ങളുടെ വരുമാനം ഭാവിയിലെ ആവശ്യങ്ങള്‍ക്കായി മാറ്റി വെക്കുക എന്നതാണ്. ആറു മാസം കഴിഞ്ഞൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതു മുതല്‍ അടിയന്തരമായി വന്നു പെടുന്ന ചെലവുകള്‍ക്കായുള്ള പണം നീക്കി വെക്കല്‍ വരെ എന്തും അതിലുള്‍പ്പെടും. അത് എപ്പോഴും എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്നതായിരിക്കണം. സാമ്പത്തിക ഭാഷയില്‍ പറഞ്ഞാല്‍ ഉയര്‍ന്ന ലിക്വിഡിറ്റിയും സുരക്ഷിതത്വവും ഉള്ളതായിരിക്കണം. അതിനായുള്ള പണം വീട്ടിലെ അലമാരയിൽ സൂക്ഷിച്ചാല്‍ മതിയോ? പണപ്പെരുപ്പം മൂലം അതിന്റെ മൂല്യം കുറയുന്നതിനാല്‍ ആ പോംവഴി പറ്റില്ല. അതു കൊണ്ടു കുറഞ്ഞ പലിശ ലഭിക്കുന്ന സേവിങ്‌സ് അക്കൗണ്ടുകളില്‍ ജനങ്ങള്‍ ഈ പണം സൂക്ഷിക്കുന്നു. കുറഞ്ഞ നഷ്ട സാധ്യതയും ഉയര്‍ന്ന ലിക്വിഡിറ്റിയും അടക്കമുള്ള സവിശേഷതകളും ഇതിനുണ്ട്. സാധാരണയായി സമീപ ഭാവിയില്‍ ആവശ്യമുള്ള പണമാണ് ഇതില്‍ അടക്കുക. നാമമാത്ര പലിശയേ ഇതിനു ലഭിക്കു. അതു കൊണ്ടു തന്നെ നിങ്ങളുടെ പണം നിക്ഷേപം നടത്തുന്നതിനെ കുറിച്ചു കൂടി ആലോചിക്കണം.
കണക്കു കൂട്ടലുകള്‍ നടത്തി നിങ്ങളുടെ പണം വളരുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുന്നതാണ് നിക്ഷേപം എന്നു പറയാം. അനുയോജ്യമായ പദ്ധതികളിലൂടെ നിങ്ങളുടെ പണം നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് നിക്ഷേപത്തില്‍ ചെയ്യുന്നത്. അതു കൊണ്ടു തന്നെ ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം ഏറെ പ്രധാനപ്പെട്ടതാണ്. അഞ്ചു വര്‍ഷം കഴിഞ്ഞുള്ള വിവാഹമോ മൂന്നു വര്‍ഷം കഴിഞ്ഞ് ഉദ്ദേശിക്കുന്ന കാര്‍ വാങ്ങലോ എല്ലാം നിക്ഷേപത്തിന്റെ ലക്ഷ്യമാകാം. ഇതിനായി പ്രയോജനപ്പെടുത്തുന്ന പദ്ധതികളുടെ സമീപ ഭാവിയിലെ ലിക്വിഡിറ്റി ഏറെ പ്രധാനപ്പെട്ടതല്ല. അതേ സമയം മൂലധനം സ്വരൂപിക്കല്‍, കൃത്യമായ ആസ്തി കണ്ടെത്തല്‍ എന്നിവയ്ക്കാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.
പണം സുരക്ഷിതമായിരിക്കണം
എല്ലാ യുവാക്കള്‍ക്കും വരുമാനം നേടുമ്പോഴും ഓഹരി വിപണി പോലുള്ളവയില്‍ വന്‍ തുകകള്‍ നിക്ഷേപിക്കാനുള്ള കഴിവോ വൈദഗ്ദ്ധ്യമോ ഉണ്ടാകില്ല. അതു കൊണ്ടു തന്നെ സുരക്ഷിതമായ നിക്ഷേപ മേഖലകള്‍ തേടുകയാണ് സ്മാര്‍ട്ട് ആയ നിക്ഷേപകര്‍ ചെയ്യുന്നത്. ക്രിസില്‍, ഐസിആര്‍എ എന്നിവയുടെ മികച്ച റേറ്റിങ് ഉള്ള 8.10 ശതമാനത്തിനടുത്തു നിരക്കുകള്‍ നല്‍കുന്ന കമ്പനി സ്ഥിര നിക്ഷേപങ്ങള്‍ ഇതിനൊരു മികച്ച ഉദാഹരണമാണ്. 12 മുതല്‍ 60 മാസം വരെയുള്ള കാലാവധി തിരഞ്ഞെടുക്കുകയും നിങ്ങളുടെ പണം സുസ്ഥിര സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യാനാവും.
നിക്ഷേപങ്ങളെ കുറിച്ചു ചിന്തിക്കുമ്പോള്‍ പ്രധാനമായ ചില ഘടകങ്ങളുണ്ട്. അവ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാകണം. അവയ്ക്ക് വലിയ തോതിലുള്ള ലിക്വിഡിറ്റി അല്ല വേണ്ടത്. മാത്രമല്ല ഒരു പരിധി വരെയുള്ള നഷ്ട സാധ്യതയുമുണ്ടാകും. പലിശയിലൂടെ ന്യായമായ വരുമാനം നല്‍കുന്നതായിരിക്കണം. നഷ്ട സാധ്യതകളും തുടക്കത്തില്‍ വേണ്ട വലിയ തുകയുമെല്ലാം പലരേയും നിക്ഷേപത്തില്‍ നിന്നു പിന്തിരിപ്പിക്കാറുണ്ട്. സുസ്ഥിരവും കുറഞ്ഞ അടവുകള്‍ മാത്രമുള്ളതുമായ പദ്ധതികള്‍ കണ്ടെത്തി ഇതിനൊരു പരിഹാരം കാണാന്‍ പലര്‍ക്കുമാകും.
നിക്ഷേപിക്കാൻ അവസരം നിരവധി
നിക്ഷേകന്റെ പ്രായവും നഷ്ട സാധ്യത നേരിടാനുള്ള കഴിവും അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ തീരുമാനിക്കുന്നത്. ശമ്പളത്തില്‍ നിന്നുള്ള 12 ശതമാനമെങ്കിലും വിഹിതം നല്‍കുന്ന ഇപിഎഫ് നികുതി രഹിത വരുമാനം നല്‍കും. അതു പോലെ തന്നെ 7.90 ശതമാനം നിരക്കു നല്‍കുന്ന പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ 500 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ നടത്താം. 15 വര്‍ഷ കാലാവധിയുള്ള ഇത് അഞ്ചു വര്‍ഷ ബ്ലോക്കുകളായി പുതുക്കുകയും ചെയ്യാം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയുള്ള ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുക്കാം. വിപണി അധിഷ്ഠിത പദ്ധതിയായ ഇഎല്‍എസ്എസും പരിഗണിക്കാവുന്നതാണ്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, മ്യൂചല്‍ ഫണ്ടുകളുടെ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവയും മുന്നിലുണ്ട്. എങ്കില്‍ തന്നെയും മികച്ച വരുമാനവും സൗകര്യപ്രദമായ ലോക്ക് ഇന്‍ പിരിയഡും അനുയോജ്യമായ പണമടക്കലും ആസ്വദിക്കാന്‍ സിസ്റ്റമാറ്റിക് ഡിപോസിറ്റ് പദ്ധതിയാണ്സൗകര്യപ്രദം.
സിസ്റ്റമാറ്റിക് ഡിപോസിറ്റ് പദ്ധതി
മ്യൂചല്‍ ഫണ്ടുകളുടെ എസ്‌ഐപിക്കു സമാനമാണ് എസ്ഡിപി എന്ന സിസ്റ്റമാറ്റിക് ഡിപോസിറ്റ് പദ്ധതിയും. 12 മുതല്‍ 60 മാസം വരെയുള്ള കാലാവധിയില്‍ 5000 രൂപയുടേയോ അതിലധികമോ പ്രതിമാസ പണമടക്കലുകള്‍ ഇതിലൂടെ നടത്താം. സ്ഥിര ഉപഭോക്താവോ മുതിര്‍ന്ന പൗരനോ ആണെന്നതിന്റെ അടിസ്ഥാനത്തില്‍ 8.10 മുതല്‍ 8.35 ശതമാനം വരെ പലിശയും ലഭിക്കും. ഓരോ നിക്ഷേപവും ഓരോ എഫ്ഡി ആയിട്ടാണ് കണക്കാക്കുക. ഇത്തരത്തിലുള്ള 48 നിക്ഷേപങ്ങള്‍ വരെ നിങ്ങള്‍ക്കു തെരഞ്ഞെടുക്കുകയുമാവാം. കൃത്യമായ ലിക്വിഡിറ്റി, ഒരൊറ്റ നിക്ഷേപത്തില്‍ നിന്നു മാത്രമായി കാലാവധിയെത്തും മുമ്പേ പിന്‍വലിക്കാനുള്ള അവസരം തുടങ്ങിയവയെല്ലാം ഇതില്‍ ലഭിക്കുന്ന സൗകര്യങ്ങളാണ്. പുതുതായി ജോലിയില്‍ പ്രവേശിച്ച ഒരു വ്യക്തിയോ മധ്യവയസിലെത്തിയ പ്രൊഫഷണലോ ആണെങ്കില്‍ ഉത്തരവാദിത്തത്തോടു കൂടിയ സാമ്പത്തിക നീക്കങ്ങള്‍ നടത്താന്‍ ഏറെ അനുയോജ്യമായ ഒരു രീതിയാണിത്.
റീട്ടെയില്‍ ആന്റ് കോര്‍പറേറ്റ് ലയബിലിറ്റീസ് വിഭാഗം ചീഫ് ബിസിനസ് ഓഫിസര്‍ ആണ്