ADVERTISEMENT

തീരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച രണ്ട് പെന്‍ഷന്‍ പദ്ധതികളിലും പ്രതീക്ഷിച്ച പോലെ ആള് ചേരുന്നില്ല. തെരുവ് കച്ചവടക്കാര്‍, റിക്ഷ വലിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയും ചെറുകച്ചവടക്കാര്‍ക്ക്് വേണ്ടിയും തുടങ്ങിയ പെന്‍ഷന്‍ പദ്ധതികളാണ് പ്രതീക്ഷക്കൊത്തുയരാത്തത്. മാസം 3000 രൂപ വരെ രണ്ട് വിഭാഗത്തിലുളളവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് പദ്ധതി. 18 നും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ അംഗങ്ങളാകാം. ഇതില്‍ ആദ്യ വിഭാഗങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്ന പ്രധാനമന്ത്രി ശ്രം-യോഗി മന്‍ധന്‍ (പി എം എസ് വൈ എം) പദ്ധതിയില്‍ ഇതുവരെ 43.88 ലക്ഷം പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഫെബ്രൂവരിയില്‍ തുടങ്ങിയ ഈ പദ്ധതിയില്‍ അഞ്ച് വര്‍ഷം കൊണ്ട് 10 കോടി പേര്‍ അംഗങ്ങളാകുമെന്നായിരുന്നു പ്രതീക്ഷ.

ചെറുകിട കച്ചവടക്കാര്‍ക്കായി നടപ്പാക്കിയ പ്രധാനമന്ത്രി കര്‍മ യോഗി മന്‍ധന്‍ സ്‌കീ( പി എം കെ വൈ എം എസ്) മിന്റെ അവസ്ഥ  പരിതാപകരമാണ്. 2019 ഫെബ്രുവരി 12ന് ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ ചേര്‍ന്നത് കേവലം 39,072 പേര്‍ മാത്രം. മൂന്ന് കോടി അംഗങ്ങളാണ് ലക്ഷ്യം.1.5 കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുളളവരെയാണ് ചെറുകിട കച്ചവടക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വിഹിതമടയ്ക്കുന്നവര്‍ക്ക് പോലും അതിന് കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ആശ്വാസ നടപടികള്‍ക്ക് കാത്തിരിക്കുകയാണ് അംഗങ്ങളായവര്‍.

English Summery: Very Less Response for Pension plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com