ADVERTISEMENT

ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ സമീപഭാവിയിലും തുടർന്നേക്കും. പക്ഷേ, ഇതാദ്യമായല്ല ഓഹരി വിപണി ഒരു പ്രതിസന്ധി നേരിടുന്നതെന്നും ഓര്‍മിക്കണം. ഭീകരാക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയും സാര്‍സും അടക്കം നിരവധി അനുഭവങ്ങള്‍ വിപണിക്കു മുന്നിലുണ്ട്. ഇവയെല്ലാം കണക്കിലെടുത്താലും ദീര്‍ഘകാലത്തില്‍ വിപണി നേട്ടമുണ്ടാക്കുക തന്നെയായിരുന്നു. ചാഞ്ചാട്ടങ്ങള്‍ വിപണിയുടെ ഭാഗമാണെന്നു മനസിലാക്കുകയും ഇതിനെ ഭയക്കുന്നതിനു പകരം കുറഞ്ഞ ചെലവില്‍ യൂണിറ്റുകള്‍ നേടിയെടുക്കാനുള്ള അവസരമാണെന്നു മനസിലാക്കുകയുമാണു വേണ്ടത്. വിവിധ ഫണ്ട് ഹൗസുകള്‍ അവതരിപ്പിക്കുന്ന അസറ്റ് അലോക്കേഷന്‍ പദ്ധതികള്‍ ഇതിനുള്ള മാര്‍ഗമാണ്.

കുറഞ്ഞ നിലയില്‍ വാങ്ങാം കൂടിയ നിലയില്‍ വില്‍ക്കാം

ഓഹരികളിലും കടപത്രങ്ങളിലും നിക്ഷേപിക്കുന്ന ഹൈബ്രിഡ് വിഭാഗത്തില്‍ പെട്ടവയാണ് അസറ്റ് അലോക്കേഷന്‍ പദ്ധതികള്‍. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരിയിലും കടപത്രങ്ങളിലുമുള്ള വകയിരുത്തല്‍ അനുപാതം തീരുമാനിക്കുകയും ചെയ്യും. മൂല്യനിര്‍ണയം ആകര്‍ഷകമാകുമ്പോള്‍ ഓഹരികളിലെ വകയിരുത്തല്‍ വര്‍ധിപ്പിക്കുകയും വിപണി ചെലവേറിയതാകുമ്പോള്‍ അതു കുറക്കുകയും ചെയ്യും. കുറഞ്ഞ നിലകളില്‍ കൂടുതല്‍ വകയിരുത്തല്‍ നടത്തുന്നത് ഉയര്‍ന്ന നിലകളില്‍ ലാഭമെടുക്കാനും അതിലൂടെ വകയിരുത്തല്‍ കുറച്ച് നഷ്ടസാധ്യത കുറക്കാനും നിക്ഷേപകരെ സഹായിക്കും. കുറഞ്ഞ നിലയില്‍ വാങ്ങുകയും കൂടിയനിലയില്‍ വില്‍ക്കുകയും ചെയ്യുന്നതിന്റെ നേട്ടമാണിതിലൂടെ നിക്ഷേപകര്‍ക്ക് അനുഭവിക്കാനാവുക. വിപണിയുടെ കുത്തനെയുള്ള തിരുത്തലുകളിലും ചാഞ്ചാട്ടങ്ങളിലും നിക്ഷേപകര്‍ക്ക് പ്രശ്‌നങ്ങളില്‍ നിന്നുള്ള ആഘാതം കുറക്കുന്ന രീതിയില്‍ കടപത്രങ്ങളിലെ നിക്ഷേപം സഹായിക്കുകയും ചെയ്യും.

എല്ലാ കാലത്തേക്കും വേണ്ടിയുള്ള പദ്ധതി

ഇതു നിക്ഷേപം എളുപ്പമാക്കുക മാത്രമല്ല, കാലാകാലങ്ങളിലുള്ള വിലയിരുത്തലും നികുതി ഘടകങ്ങളും പുനര്‍സന്തുലനം ചെയ്യലുമെല്ലാം ലളിതമാക്കുകയും ചെയ്യും. വിദഗ്ദ്ധനായ ഫണ്ട് മാനേജര്‍ തുടര്‍ച്ചയായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും വിവിധ ആസ്തി മേഖലകളിലെ അവസരങ്ങള്‍ കണക്കിലെടുക്കുകയും ചെയ്യും. ഓരോ മാറ്റങ്ങള്‍ക്കും അനുസരിച്ച് നികുതി ഘടനയില്‍ ഉണ്ടാകാവുന്ന ആഘാതങ്ങളെ കുറിച്ച് നിക്ഷേപകന്‍ ബോധവാനാകേണ്ട എന്ന സൗകര്യവും ഇതോടൊപ്പം ലഭിക്കും. എല്ലാ കാലത്തേക്കും വേണ്ടിയുള്ള പദ്ധതിയായാണ് ഇതിനെ നമുക്കു കണക്കാക്കാനാവുക. വിപണി ചാഞ്ചാടുന്നത് കുറഞ്ഞ നിലയില്‍ വാങ്ങാനും ഉയര്‍ന്ന നിലയില്‍ വില്‍ക്കാനുമുള്ള അവസരം കൂടിയായി വര്‍ത്തിക്കും. ഒരുമിച്ചൊരു തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതു പ്രയോജനകരമാകും.

അസറ്റ് അലോകേറ്റര്‍ പദ്ധതി

ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതുപോലുള്ള മികച്ച നിക്ഷേപ തന്ത്രങ്ങളുമായാണ് മുന്നോട്ടു പോകേണ്ടത്. അതിനു സഹായകമായ മികച്ച പദ്ധതികളില്‍ ഒന്നാണ് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ അസറ്റ് അലോകേറ്റര്‍ പദ്ധതി. തങ്ങളുടേതായ സവിശേഷ മാതൃകയാണ് ഇവിടെ ആസ്തി വകയിരുത്തലിന് പിന്തുടരുന്നത്. വിവിധ കാലഘട്ടങ്ങളില്‍ മികച്ച പ്രകടനവും ഓഹരികളിലെ വകയിരുത്തല്‍ കുറവായുള്ള ഘട്ടങ്ങളില്‍ ഓഹരിയിലെ പോലുള്ള നേട്ടവും പദ്ധതിക്കു നല്‍കാനായിട്ടുണ്ട്. കൃത്യമായ ആസ്തിയില്‍ കൃത്യമായ സമയത്ത് കൃത്യമായ വകയിരുത്തല്‍ നടത്തിയതു മൂലമാണിതു സാധ്യമായത്.

ലേഖകൻ അസ്റ്റ്യൂട്ട് അസറ്റ് മാനേജേഴ്‌സിന്റെ മാനേജിങ് ഡയറക്ടറാണ്

English Summery : Know more about Asset Allocation Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com