യൂണിയന്‍ എഎംസിയിൽ നിന്ന് പുതിയ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട്
Mail This Article
×
യൂണിയന്‍ അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) പുതിയ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിക്കുന്നു. ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് ഹൈബ്രിഡ് നിക്ഷേപ പദ്ധതിയാണിത്. സ്‌കീമിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) വെള്ളിയാഴ്ച ആരംഭിച്ച് ഡിസംബര്‍ 11ന് അവസാനിക്കും.ഡിസംബര്‍18നാണ് അലോട്മെന്റ് നടത്തുക. തുടര്‍ വില്‍പ്പനക്കും റീ-പര്‍ചേസിനുമായി 28ന് വീണ്ടും തുറക്കും. പുതിയ സ്‌കീം പ്രകാരം ഇക്വിറ്റിയില്‍ കുറഞ്ഞത് 65 ശതമാനവും, ഡെറ്റിൽ കൂടിയത് 35 ശതമാനവുമാണ് നിക്ഷേപിക്കുക. 5000 രൂപ മുതല്‍ മുകളിലേക്ക് നിക്ഷേപിക്കാം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ജപ്പാനിലെ ദൈ ഇച്ചി ഹോള്‍ഡിങ്‌സ് എന്നിവയാണ് യൂണിയന്‍ എ. എം.സിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
English Summary: Union AMC Launching NFO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.