ADVERTISEMENT

പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പൂജ്യം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്നും വിവിധ  ബാങ്കിങ് സേവനങ്ങള്‍ക്ക് എസ് ബി ഐ പണം ഈടാക്കിയെന്ന മുംബൈ ഐ ഐ ടി പഠന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ബാങ്ക്.  2012ല്‍ ആര്‍ ബി ഐ നിര്‍ദേശമനുസരിച്ച് പൂജ്യം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്നും മാസത്തിലെ നാല് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം ബാങ്കുകള്‍ ഫീസ് ഈടാക്കിയിരുന്നു. സൗജന്യ ഇടപാടുകള്‍ക്ക് ശേഷം വരുന്ന സേവനങ്ങള്‍ ഓപ്ഷണല്‍ ആയിരുന്നതിനാല്‍  2016 ജൂൺ 15 മുതല്‍ ഇങ്ങനെ ചെയ്യുന്നുണ്ടായിരുന്നുവെന്നും ബാങ്ക് വ്യകതമാക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ പണമിടപാടുകളിന്‍ മേല്‍ ഇങ്ങനെ പണം ശേഖരിച്ചിട്ടുണ്ടെങ്കില്‍ അക്കൗണ്ടുകളിലേക്ക് തിരിച്ച് നല്‍കണമെന്ന് ഭാവിയില്‍ ചാര്‍ജ് ഈടാക്കരുതെന്നും 2020 ആഗസ്റ്റില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നിര്‍ദേശം നല്‍കി.

ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക്് പിരിച്ച ഫീസ് 2020 ജനുവരി മുതല്‍ സെപ്റ്റംബര്‍ 14 വരെ തിരികെ നല്‍കി. 15 മുതല്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുള്ള ഫീസ് നിര്‍ത്തലാക്കുകയും ചെയ്തു- ബാങ്ക് വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ പണം എടിഎമ്മിൽ നിന്ന് പിന്‍വലിക്കുന്നത് നാല് സൗജന്യ തവണയ്ക്ക് ശേഷമാണെങ്കില്‍ ചാര്‍ജ് ഈടാക്കുന്നത് തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.  

മിനിമം ബാലന്‍സ് എന്ന കടമ്പ കടക്കാനാവാത്തതിനാല്‍ ബാങ്കിംഗ് മേഖല അപ്രാപ്യമായ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ (ബിഎസ്ബിഡിഎ) ആരംഭിക്കാന്‍ ആര്‍ബി ഐ നിര്‍ദേശം നല്‍കിയത്. മാസം നാല് ഇടപാട് എന്ന പരിധി വച്ച് അതിനപ്പുറത്തുള്ള സേവനമൊന്നിന് 17.70 രൂപ ചാര്‍ജ് ചെയ്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ എസ് ബി ഐ 300 കോടി രൂപ അനധികൃതമായി പിടിച്ചുവെന്നതായിരുന്നു റിപ്പോര്‍ട്ട്.

12 കോടി അക്കൗണ്ടുകളില്‍ നിന്നാണ് ഈ തുകയത്രയും പിടിച്ചതെന്നും ഇത് യുക്തിസഹമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ദരിദ്രരുടെ ഇത്തരം അക്കൗണ്ടുകളില്‍ നിന്നും 2015 മുതല്‍ പിടിച്ചത് 9.9 കോടി രൂപയാണ്. മാസം നാലില്‍ കവിഞ്ഞുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കടക്കം ഒന്നിന് 17.70 രൂപ വീതം വസൂലാക്കിയിട്ടുണ്ട് ബാങ്കുകള്‍ എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

English Summary : SBI Refunded the Cash Credited from Zero Balance Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com