ADVERTISEMENT

ചാഞ്ചാടുന്ന വിപണിയില്‍ നിന്നും നേട്ടമുണ്ടാക്കാവുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടെന്ന് (ബിഎഎഫ്) എസ്ബിഐ മ്യൂച്ച്വല്‍ ഫണ്ട് ചീഫ് ബിസിനസ് ഓഫീസര്‍ ഡിപി.സിങ്. വിപണിയിലെ വ്യതിചലനങ്ങള്‍ ആര്‍ക്കും ഒഴിവാക്കാനാവില്ല, എന്നാല്‍ വിപണി താഴുമ്പോള്‍ നഷ്ടം പരിമിതപ്പെടുത്താനും ഉയരുമ്പോള്‍ പരമാവധി നേട്ടങ്ങളുണ്ടാക്കാനും ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ക്ക് സാധിക്കുന്നു. ഇത്തരത്തിലുള്ള ഫണ്ട് വിഭാഗത്തില്‍പ്പെട്ട ഓപ്പണ്‍-എന്‍ഡഡ് ഹൈബ്രിഡ് ഫണ്ടാണ് എസ്ബിഐയുടെ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍. ഇക്വിറ്റിക്ക് പുറമേ ഡെറ്റ്, ആര്‍ബിട്രേജ് ഉപകരണങ്ങളിലാണ് ഇവ നിക്ഷേപിക്കുന്നത്. ഓഹരി അനുകൂല സാഹചര്യത്തില്‍ പദ്ധതി ഓഹരി വിഹിതം വര്‍ധിപ്പിക്കുകയും ഡെറ്റ് വിഹിതം കുറയ്ക്കുകയും ചെയ്യുമെന്ന് സിങ് വിശദീകരിച്ചു. ഓഹരി രംഗം മോശമാകുമ്പോള്‍ ഫണ്ട് മാനേജര്‍ ഓഹരി വിഹിതം കുറയ്ക്കുകയും ഡെറ്റ് വിഹിതം വര്‍ധിപ്പിക്കുകയും ചെയ്യും. വിപണി വീണ്ടും ആകര്‍ഷകമാകുമ്പോള്‍ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍, മാര്‍ക്കറ്റിലെ നേട്ടമെടുക്കാന്‍ ഇതിന് സാധിക്കുമെന്നും സിങ്ങ് പറഞ്ഞു.

English Summary : Balance Advantage will help to Take Benefit from Market Fluctuation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com