ADVERTISEMENT

ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് വാട്സാപ്പിലും ഇടപാട്‌ നടത്തുവാനുള്ള സൗകര്യം അമേരിക്കയിൽ നിലവിൽ വന്നു. ഫീസ് ഒന്നുമില്ലാതെയാണ് ഇപ്പോൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ സംഭാഷണത്തിന്റെ കൂടെ അറ്റാച്ച്മെന്റ് അയക്കുന്നപോലെയാണ് ക്രിപ്റ്റോകറൻസിയിൽ ഇടപാട് നടത്തുവാനുള്ളസൗകര്യം ഒരുക്കിയിരിക്കുന്നത്. ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമേ ഈ സൗകര്യം ഇപ്പോൾ ലഭ്യമാകുകയുള്ളൂ. ഈ പൈലറ്റ് പ്രൊജക്റ്റ് വിജയിക്കുകയാണെങ്കിൽ മറ്റു രാജ്യങ്ങളിലും അവതരിപ്പിക്കുവാനാണ് വാട്ട്സാപ്പിന്റെ പദ്ധതി. മെറ്റയുടെ തന്നെ  നോവി ഡിജിറ്റൽ വാലറ്റ് വഴിയാണ് ഇത്  നടപ്പിൽ വരുത്തുന്നത്. 2019 ൽ ഫേസ്ബുക് പ്രഖ്യാപിച്ച ലിബ്ര എന്ന ക്രിപ്റ്റോ കറൻസിയുടെ ഒരു രൂപം മാറിയാണ് ഇപ്പോൾ മെറ്റ നോവി ഡിജിറ്റൽ വാലറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

English Summary : Cryto Currency Transaction is Possible Through Whatsapp also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com