ഇപ്പോഴും വ്യക്തത കൈവരാതെ ക്രിപ്റ്റോ കറൻസി
Mail This Article
ക്രിപ്റ്റോ കറൻസിയിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി നൽകണമെന്ന കാര്യം ബജറ്റിൽ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതോടനുബന്ധിച്ചുള്ള മറ്റ് പല കാര്യങ്ങളിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഉദാഹരണത്തിന് ക്രിപ്റ്റോകറൻസികൾക്ക് ജി എസ് ടി ഉണ്ടാകുമോ? 2022 ഏപ്രിൽ ഒന്നിന് മുൻപുള്ള ക്രിപ്റ്റോ ഇടപാടുകൾക്ക് നികുതി വരുമോ? ക്രിപ്റ്റോ ഖനനം ചെയ്തെടുത്താൽ അതിന്റെ നികുതി ബാധ്യത എങ്ങനെയായിരിക്കും? ഇത്തരം കാര്യങ്ങളിൽ വ്യക്തത ഇല്ലായെന്നതിന് പുറമെ ഇന്ത്യയിലെ ക്രിപ്റ്റോ മാർക്കറ്റിന്റെ വലുപ്പത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.
20 ദശലക്ഷം നിക്ഷേപകർ ഇന്ത്യയിൽ ഉണ്ടെന്നാണ് എക്സ്ചേഞ്ചുകളുടെ കണക്കിൽനിന്നും മനസ്സിലാകുന്നത്, എങ്കിലും, അത് കൃത്യമായ എണ്ണമല്ല. എന്നാൽ ക്രിപ്റ്റോ കറൻസികളുടെ കൈമാറ്റത്തിൽനിന്നുള്ള വരുമാനത്തിന് നികുതി അടക്കുമ്പോൾ സാധാരണ ലഭിക്കുന്ന അടിസ്ഥാന ഇളവ് പരിധിയായ 2.5 ലക്ഷം രൂപ ബാധകമായിരിക്കില്ല എന്നത് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നികുതി ചുമത്തിയത് കാരണം ക്രിപ്റ്റോ കറൻസികളെ ഇന്ത്യ അംഗീകരിച്ചു എന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാൽ ക്രിപ്റ്റോകൾക്ക് നികുതി ചുമത്തിയെന്നതുകൊണ്ടു ഇന്ത്യ പൂർണമായും അവയെ അംഗീകരിക്കുന്നുവെന്നല്ല അർത്ഥമെന്നാണ് ബജറ്റിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ ധനമന്ത്രി പറഞ്ഞത്. ഇപ്പോഴും കാര്യങ്ങൾക്കു വ്യക്തത വരാനുണ്ടെങ്കിലും, നികുതി പ്രഖ്യാപനത്തിനു ശേഷം വൻ കുതിച്ചുചാട്ടമാണ് ക്രിപ്റ്റോ അക്കൗണ്ടുകൾ തുറക്കുന്നതിൽ ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതൽ ഉയർന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ എട്ട് ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുത്തിരിക്കുന്നു. 35 ശതമാനം മുതൽ 69 ശതമാനം വരെയാണ് ഇവയുടെ മൂല്യം ഉയർന്നിരിക്കുന്നത്.
English Summary : Crypto Currency Price Hike in Last Week