മലയാളി നേതൃത്വം നൽകുന്ന ഹാനോവർ ബാങ്ക് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തു
Mail This Article
×
അമേരിക്കൻ മലയാളികൾ ആരംഭിച്ച് മികച്ച നിലയിലേക്കുയർന്ന ലോങ്ഐലൻഡ് ആസ്ഥാനമായുള്ള ഹാനോവർ ബാങ്ക് അമേരിക്കൻ സ്റ്റോക്ക് എക്സ്ചേഞ്ചായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തു. ഇതിന്റെ ഭാഗമായി പരമ്പരാഗത ചടങ്ങായ ബെൽ റിങ്ങിങ് നടന്നു. ഈ ബാങ്കിന്റെ സ്ഥാപകരിൽ ഒരാളും ഡയറക്ടറുമായ മലയാളി വർക്കി എബ്രഹാം ചടങ്ങിൽ പങ്കെടുത്തു. നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്ത ആദ്യ മലയാളി സ്ഥാപനമാണിത്. 550 ദശലക്ഷത്തിലധികം ആസ്തിയുള്ള ഹാനോവർ ബാങ്ക് ഇൻവെസ്റ്റ്മെന്റ് സേവനങ്ങൾ ഉൾപ്പെടെ വാണിജ്യ ബാങ്കിങ് സേവനങ്ങൾ നൽകുന്നുണ്ട്. ബാങ്കിന്റെ ചെയർമാനും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മൈക്കൾ പ്യൂറോ ക്ലോസിങ് ബെൽ റിങ്ങിങ് ചടങ്ങ് നടത്തി.
English Summary : Hanover Bank Listed in Nasdaq
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.