ADVERTISEMENT

വാര്‍ധക്യകാലത്ത് സ്ഥിരവരുമാനത്തിന് മുതിര്‍ന്ന പൗരന്മാര്‍ വലുതായി ആശ്രയിക്കുന്ന രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമും മന്ത്‌ലി ഇന്‍കം സ്‌കീമും. കുറഞ്ഞ നിക്ഷേപ പരിധിയായിരുന്നു ഈ നിക്ഷേപ പദ്ധതികളുടെ ഒരു പ്രധാന പോരായ്മ. എന്നാല്‍ ഈ ബജറ്റില്‍ ആ പോരായ്മ പരിഹരിച്ചിരിക്കുന്നു. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ ഇതുവരെ 15 ലക്ഷം രൂപവരെയായിരുന്നു നിക്ഷേപിക്കാന്‍ കഴിയുമായിരുന്നത്. ഇത് 30 ലക്ഷമാക്കി ഞെട്ടിച്ചിരിക്കുകയാണ് ധനമന്ത്രി. അതുപോലെ പലിശ മാസവരുമാനമായി ലഭ്യമാക്കുന്ന മംന്ത്്‌ലി ഇന്‍കം സ്‌കീമിന്റെ നിക്ഷേപ പരിധി 4.5 ലക്ഷത്തില്‍ നിന്ന്് 9 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. ഭാര്യയും ഭര്‍ത്താവും ജോയിന്റ് അക്കൗണ്ട്് തുടങ്ങിയാല്‍ നിക്ഷേപ പരിധി 9 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന് പ്രതിവര്‍ഷം 8 ശതമാനവും മന്ത്‌ലി ഇന്‍കം സേവിംഗ്‌സ് സ്‌കീമില്‍ 7.1 ശതമാനവും പലിശ ലഭിക്കും.

English Summary : Investment Limit Increased for Senior Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com